
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പരിപാടി ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് കെമിസ്ട്രി വകുപ്പിന്റെ 50-ആം ഗോൾഡൻ ജൂബിലി ആഹോഷത്തിന്റെ ഭാഗമായി രാഷ്ട്രീയ ഉച്ചതർ ശിക്ഷ അഭിയാനിന്റെ (RUSA) ധനസഹായത്തോടെ നടത്തുന്ന കെമിസ്ട്രി റിസർച്ച് ട്രെയിനിങ് പ്രോഗ്രാം (CRTP) 2026 ഗവേഷണ പരിശീലന പരിപാടി കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു.
കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. യൂസഫ് കരുവാത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, അപ്ലൈഡ് കെമിസ്ട്രി വകുപ്പ് അസ്സോസിയേറ്റ് പ്രൊഫസർമാരായ ഡോ. കല ആർ, ഡോ. സിന്ധു മത്തായി എന്നിവർ സന്നിഹിതരായി.
പരിപാടിയുടെ ഭാഗമായി വിശിഷ്ടരായ ശാസ്ത്രജ്ഞരുടെയും, സാങ്കേതിക വിദഗ്ധരുടെയും പ്രഭാഷണങ്ങളും പരിശീലന ക്ലാസ്സുകളും സംഘടിപ്പിക്കും. ശാസ്ത്ര വിദ്യാർത്ഥികൾക്ക് പുതിയ അറിവുകളും പരിശീലനങ്ങളും നൽകുക, ആധുനിക ഉപകരണങ്ങളെ പരിചയപ്പെടുത്തുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.







