NEWS
തൃക്കാക്കരയിൽ രാസലഹി വേട്ട .
18/04/2026 11:23 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

തൃക്കാക്കര വാഴക്കാല ഭാഗത്തുനിന്നും 183.55 gm MDMA , 93.51 gm ECSTACY PILLS എന്നിവയാണ് DANSAF പിടികൂടിയത്. കെവിൻ ബി മാത്യു 42, റോസ് ലാൻഡ്, k k റോഡ് , ചെമ്പുമുക്ക് , തൃക്കാക്കര , എറണാകുളം . എന്നയാളെയാണ് രാസ ലഹരിയുമായി പിടികൂടിയത് . മാർച്ച് മാസം കടവന്ത്ര പോലീസ് സ്റ്റേഷനിൽ പിടികൂടിയ നാർക്കോട്ടിക് കേസിലെ പ്രതികൾക്ക് രാസ ലഹരി കൊടുത്ത പ്രതിയാണ് കെവിൻ. പ്രതിയിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ ഒരു ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , DCP ഷാഹിൻഷാ ips ൻ്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








