06:48pm 06 November 2026
NEWS
രാസ ലഹരികൾ കേരളത്തെ ഭ്രാന്താലയമാക്കുന്നു
അഡ്വ. ചാർളി പോൾ

14/02/2025  08:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാസ ലഹരികൾ കേരളത്തെ ഭ്രാന്താലയമാക്കുന്നു അഡ്വ. ചാർളി പോൾ

അങ്കമാലി : രാസലഹരികളുടെ വ്യാപനം കേരളത്തെ ഭ്രാന്താലയ മാക്കി മാറ്റുകയാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും അങ്കമാലി മർച്ചൻറ് അസോസിയേഷൻ യൂത്ത് വിംഗിൻ്റെയും നേതൃത്വത്തിൽ അങ്കമാലിയിൽ ലഹരിവ്യാപനത്തിനെതിരെ നടത്തിയ പ്രതിഷേധ സമരജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.കേരളം ലഹരി കേന്ദ്രമായി മാറുകയാണ്. രാസലഹരികളുടെ ഉപഭോഗവും വ്യാപനവുമാണ് ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി.ലഹരിക്ക് അടിമപ്പെടുന്നവരിൽ ക്രൂരതയുടെ വിളയാട്ടമാണ് നടക്കുന്നത്. രാസലഹരികൾ എലിക്കെണിപോലെയാണ്. പെട്ടാൽ പെട്ടു അതിൽ നിന്ന് രക്ഷപ്പെടുക പ്രയാസമാണ്. നിരോധിക്കപ്പെട്ട രാസ ലഹരികളുടെ വ്യാപനം സർക്കാരിൻ്റെ പിടിപ്പുകേടാണന്നും രാസലഹരികൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്നും ചാർളി പോൾ പറഞ്ഞു.അങ്കമാലി മർച്ചൻറ് അസോസിയേഷൻ യൂത്ത് വിംഗ് പ്രസിഡൻറ് കെ.ഒ. ബാസ്റ്റിൻ അധ്യക്ഷനായി. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻറ് ജോണി കുരിയാക്കോസ്, ജില്ല ട്രഷറർ അജ്മൽ കാമ്പായി, സെക്രട്ടറി സാൻജോ ജോസഫ്, വൈസ് പ്രസിഡൻറ് റോജിൻ ദേവസി, കുരുവിള മാത്യൂസ്, ഷൈബി പാപ്പച്ചൻ, ജെയിംസ് കോറമ്പേൽ, എം.എൽ ജോസഫ്, കെ.ഡി. വർഗീസ്, ജോണി പിടിയത്ത്, ബെന്നി പൈനാടത്ത്, ബേബി ചക്യേത്ത് എന്നിവർ പ്രസംഗിച്ചു.

ചിത്രം ഉണ്ട് :ലഹരിവ്യാപനത്തിനെതിരെ കേരള മദ്യവിരുദ്ധ ഏകോപന സമിതിയും മർച്ചൻറ് അസോസിയേഷൻ യൂത്ത് വിംഗും അങ്കമാലി ടൗണിൽ നടത്തിയ പ്രതിഷേധ സമരജ്വാല കേരള മദ്യവിരുദ്ധ ഏകോപന സമിതി  സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു.ബെന്നി പൈനാടത്ത്, ഷൈബി പാപ്പച്ചൻ, കുരുവിള മാത്യൂസ്, ജോണി കുരിയാക്കോസ്, അജ്മൽ കാമ്പായി, റോജിൻ ദേവസി, സാൻജോ ജോസഫ്, കെ.ഒ. ബാസ്റ്റിൻ, ജെയിംസ് കോറമ്പേൽ എന്നിവർ സമീപം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img