
ചേരാനല്ലൂർ H P പെട്രോൾ പമ്പിന് സമീപത്തു നിന്നും 24.740 gm MDMA , DANSAF പിടികൂടി. 1. അബ്ദുൽ റൗഫ് 22, അങ്ങാടിപ്പറമ്പിൽ,പാലത്തുരുത്ത്,ചേന്ദമംഗലം . പറവൂർ. 2. അനൂപ് 25 , ആക്കപ്പറായി H , വള്ളിയാട്, കീഴൂർ p o, കണ്ണൂർ .എന്നിവരെയാണ് പിടികൂടിയത്. പ്രതികൾ കുറച്ചു നാളുകളായി പോലീസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. കൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ ലഹരി എത്തിക്കുന്നതിൽ മുഖ്യ കണ്ണികളാണ് പ്രതികൾ. പ്രതിയായ അബ്ദുൽ റൗഫ് ജിം ഇൻസ്ട്രക്ടർ ആയി ജോലി നോക്കുന്നയാളാണ് , ജിമ്മുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗവും പോലീസ് അന്വേഷിക്കുന്നുണ്ട്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ M B ലത്തീഫിൻ്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.








