01:35am 11 November 2026
NEWS
ചേരാനല്ലൂരിൽ രാസ ലഹരി വേട്ട.
29/08/2025  03:57 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ചേരാനല്ലൂരിൽ രാസ ലഹരി വേട്ട.

ചേരാനല്ലൂർ H P പെട്രോൾ പമ്പിന് സമീപത്തു നിന്നും 24.740 gm MDMA ,   DANSAF പിടികൂടി. 1. അബ്ദുൽ റൗഫ് 22,  അങ്ങാടിപ്പറമ്പിൽ,പാലത്തുരുത്ത്,ചേന്ദമംഗലം . പറവൂർ. 2. അനൂപ്  25 , ആക്കപ്പറായി H , വള്ളിയാട്, കീഴൂർ  p o, കണ്ണൂർ .എന്നിവരെയാണ് പിടികൂടിയത്. പ്രതികൾ കുറച്ചു നാളുകളായി പോലീസിൻ്റെ  നിരീക്ഷണത്തിൽ ആയിരുന്നു.  കൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ ലഹരി എത്തിക്കുന്നതിൽ മുഖ്യ കണ്ണികളാണ് പ്രതികൾ. പ്രതിയായ അബ്ദുൽ റൗഫ് ജിം ഇൻസ്ട്രക്ടർ ആയി ജോലി നോക്കുന്നയാളാണ് , ജിമ്മുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗവും പോലീസ് അന്വേഷിക്കുന്നുണ്ട്.
 എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ M B ലത്തീഫിൻ്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img