
കൊച്ചി: ഓണദിവസങ്ങളിൽ തൂശനിലയിൽ സ്നേഹം വിളമ്പാൻ ഷെഫ് നളൻ. മുപ്പത്തോളം വിഭവങ്ങളുമായി മാതൃത്വത്തിന്റെ രുചി വിളമ്പുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാൻഡ് ഓണം സദ്യ തയാറാക്കുന്നതെന്ന് ഷെഫ് നളൻ പറഞ്ഞു. ബൈപ്പാസിൽ ചക്കരപ്പറമ്പിലെ യാട്ട് കിച്ചണിലാണ് ഗ്രാൻഡ് ഓണസദ്യ ഒരുങ്ങുന്നത്. ഉത്രാടം, തിരുവോണം, അവിട്ടം (സെപ്തംബർ 4,5,6) ദിവസങ്ങളിലാണ് ഓണസദ്യ. ഉച്ചയ്ക്ക് 12 മണി, 1 മണി, 2 മണി എന്നിങ്ങനെ മൂന്ന് പന്തികളിലായാണ് സദ്യ വിളമ്പുക. 1299 രൂപയാണ് സദ്യക്ക് ഈടാക്കുന്നത്. 15 വയസിൽ താഴെയുള്ളവർക്ക് പകുതി വില മാത്രമേ ഈടാക്കൂ. 6 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി സദ്യ നൽകും.
മൂന്ന്തരം പായസത്തോടു കൂടിയായിരിക്കും സദ്യ. ശംഖുപുഷ്പത്തിൽ ചെയ്യുന്ന പത്മനാഭന്റെ പാൽപായസമാണ് പ്രധാന വിഭവം. നീല നിറത്തിലുള്ള പായസമായിരിക്കും ഇത്. കുത്തരി ചോറും പയറ് പരിപ്പും നെയ്ബോളിയുമൊക്കെയുണ്ടാകും. രാജാവിനെ പോലെ കഴിക്കുക എന്ന ആപ്തവാക്യത്തോടെയാണ് ഷെഫ് നളൻ സദ്യ ഒരുക്കുന്നത്. സദ്യ ലഭിക്കാൻ മുൻ കൂട്ടി ബുക്ക് ചെയ്യണം: 9895413131 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഭക്ഷണം തയാറാക്കി നൽകിയിട്ടുള്ള ഷെഫ് അർപ്പിത് മക്വാൻ ആണ് യാട്ട് കിച്ചണിൽ സാധാരണ ദിവസങ്ങളിൽ ഭക്ഷണം ക്യൂറേറ്റ് ചെയ്യുന്നത്.
Photo Courtesy - Google








