
കൊച്ചി : നാമിന്ന് അനുഭവിക്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ ചാവറ പിതാവിന്റെ വിശാലമായ കാഴ്ചപ്പാടിലൂടെ വളർന്നുവന്നതാണ്. കത്തോലിക സഭയുടെ അതിർവരമ്പുകളിൽ ഒതുങ്ങി കൂടുന്നതായിരുന്നില്ല, ദീർഘ ദർശിയായ സമഭാവനയുടെ വക്താവായിരുന്നു ചവറയച്ചനെന്ന് മംഗലപ്പുഴ സെമിനാരി റെക്ടർ ഫാ. സ്റ്റാൻലി പുൽപ്രയിൽ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ചാവറ ജയന്തി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. അധ്യക്ഷത വഹിച്ചു. തുടർന്ന് ഷഫീക്കുദീൻ, ഷബാന ഷഫീക്കുദീൻ യേശു ചരിതം ഭാരതനാട്യം അവതരിപ്പിച്ചു.
.jpg)
ചാവറ കള്‍ച്ചറല്‍ സെന്റര്‍ വെബ്സൈറ്റ് റീലോഞ്ചും പുതിയ ബുക്കിംഗ് പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും ഫാ. സ്റ്റാൻലി പുൽപ്രയിൽ നിർവ്വഹിച്ചു. ചാവറ മാട്രിമോണി എക്സികുട്ടീവ് ഡയറക്ടർ ജോൺസൺ സി എബ്രഹാം സന്നിഹിതനായിരുന്നു. ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. ഡയറക്ടർ








