
യുനൈറ്റഡ് നേഷൻസിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals - SDGs) എന്ന ആഗോള പശ്ചാത്തലത്തിൽ കഥകളിയുടെ സാമൂഹിക, സുസ്ഥിര വികാസ സാധ്യതകളെ ആഴത്തിൽ പരിശോധിച്ച ചവറ പാറുകുട്ടിയമ്മ അനുസ്മരണ സെമിനാർ, തൃപ്പൂണിത്തുറ കളിക്കോട്ടയിൽ നടന്നു. IKS RCSS (ഇന്ത്യൻ നോളജ് സിസ്റ്റംസ് സെന്റർ, രാജഗിരി) ആണ് പരിപാടിയുടെ സംഘാടകർ.
ഡോ. അശ്വതി രാജൻ സെമിനാറിന്റെ ആശയരേഖ അവതരിപ്പിച്ചു. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്,അഡ്മിനിസ്ട്രേറ്റർ,റവ. ഫാ. റിൻറ്റിൽ മാത്യൂ, മുഖ്യാതിഥിയായി സംസാരിച്ചു. ഗുരു FACT പത്മനാഭൻ രാജഗിരി IKS സെന്ററിന്റെ ആദ്യ പുസ്തകമായ *“കല സുസ്ഥിര പാതയിലൂടെ”*യുടെ കവർ പ്രകാശനം നിർവഹിച്ചു. ഡോ. ഹരിപ്രിയ നമ്പൂതിരി സെമിനാർ ചെയർ ചെയ്തു.
പ്രബന്ധങ്ങളിൽ കഥകളിയുടെ ഭൗതികത, രസതന്ത്രം, സ്ത്രീസാന്നിധ്യം, മാനസികാരോഗ്യം തുടങ്ങി SDG ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഡോ. ഗായത്രി ശ്രീകുമാർ അവതരിപ്പിച്ച “കഥകളിയിലെ മുഖത്തെഴുത്തും ചർമ്മസംരക്ഷണവും” എന്ന പ്രബന്ധത്തിന് ബെസ്റ്റ് പേപ്പർ അവാർഡ് ലഭിച്ചു. ഡോ. അശ്വതി രാജൻ, ആർച്ച ഗൗരി വർമ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്
കഥകളി ആചാര്യ ചവറ പാറുകുട്ടിയമ്മയുടെ സ്മരണാർത്ഥം സുവർണ സുഷമത്തിന്റെ ഭാഗമായി രാജഗിരി ഇന്ത്യൻ നോളഡ്ജ് സിസ്റ്റംസ് സംഘടിപ്പിച്ച ഈ പരിപാടി, കഥകളിയെ ഒരു "ശാസ്ത്രാത്മക സാമൂഹ്യശാസ്ത്രം" ആയി വിലയിരുത്താനുള്ള ശ്രമമായിരുന്നു.








