10:53pm 31 May 2026
NEWS
ചാവറ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് മികച്ച ചിത്രം വരവ് .
31/05/2026  08:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചാവറ നാഷണൽ  ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ്  മികച്ച ചിത്രം വരവ് .
HIGHLIGHTS

ചാവറ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് സമ്മേളനം സംവിധായകൻ ജിബു ജേക്കബ് ഉദഘാടനം ചെയ്‌ത്‌ അവാർഡുകൾ വിതരണം ചെയ്യുന്നു. സമീപം, ആർട്ടിസ്റ്റ് ടി.  കലാധരൻ,ചാവറ കൾച്ചറൽ സെന്റർ ഫിനാൻസ് അഡ്മിനിസ്ട്രേറ്ററും അസി.ഡയറക്ടറുമായ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി.എം.ഐ,,   ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ  എന്നിവർ സമീപം.

കൊച്ചി : ചാവറ കൾച്ചറൽ സെന്ററിൻ്റെ   നേതൃത്വത്തിൽ ചാവറ ഫിലിം സ്കൂൾ,ചവറ മൂവി സർക്കിൾ, കൊച്ചിൻ ഫിലിം സൊസൈറ്റി ,ദൃശ്യമോഹനം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഏട്ടാമത് ചാവറ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് സമ്മേളനം സംവിധായകൻ ജിബു ജേക്കബ് ഉദഘാടനം ചെയ്‌ത്‌ അവാർഡുകൾ വിതരണം ചെയ്തു.  ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിച്ചു. അവാർഡ് ജൂറി ചെയർമാൻ  സംവിധായകനായ പ്രജേഷ് സെൻ, ചാവറ കൾച്ചറൽ സെന്റർ ഫിനാൻസ് അഡ്മിനിസ്ട്രേറ്ററും അസി.ഡയറക്ടറുമായ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി.എം.ഐ, അനുപമ മോഹൻ,ആർട്ടിസ്റ്റ് കലാകാരൻ, വി എ ബാലചന്ദ്രൻ,ആനന്ദ് ഗഗൻ, സഞ്ജു വി.സാമുവേൽ ,എന്നിവർ പ്രസംഗിച്ചു. നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഫൈനൽ ജൂറിയിലേക്ക്  തെരഞ്ഞെടുത്ത  16 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. എട്ടാമത് ചാവറ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് - മികച്ച ചിത്രമായിഗോകുൽ ഗോപിനാഥ്‌ സംവിധാനം ചെയ്‌ത   വരവ്, എന്ന സിനിമയും 25000രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.മികച്ച രണ്ടാമത്തെ ചിത്രമായി ശരത് അമ്പാട്ട് സംവിധാനം ചെയ്‌ത മെയ് ഡേ യും 20000 രൂപയും മെമെന്റോയും,  മികച്ച സംവിധായകനായി  കൺട്രി ബോയ്സ് ന്റെ വിഷ്ണു ദേവൻ, 15000 രൂപയും മെമെന്റോയും, തെരെഞ്ഞെടുത്തു.  തിരക്കഥാകൃത്ത് ജോൺ പോളിൻ്റെ  ഓർമ്മയ്ക്കായി മികച്ച സ്ക്രീൻ പ്ലേ അവാർഡ് ,മൃദുൽ മധു സംവിധാനം ചെയ്ത പന്തൽ എന്ന സിനിമയുടെ തിരക്കഥ എഴുതിയ ശ്രീജിത്ത് സുരേഷിനും 7000 രൂപയും മെമെന്റോയും ,സംവിധായകൻ മോഹൻ സാറിൻ്റെ  പേരിലുള്ള സ്പെഷ്യൽ ജൂറി അവാർഡ് കൺട്രി ബോയ്സിലെ പ്രധാന നടന്മാരായ നിവേദ് ,  ഷെറീഫ്, നവീൻ, അഭിജിത്ത് എന്നിവർക്കും 10000 രൂപയും മെമെന്റോയും   മികച്ച ചായഗ്രഹകനു ള്ള അവാർഡ് മെയ് ഡേ  എന്ന ചിത്രത്തിലെ അജിത് വിഷ്ണുവിനും 5000 രൂപയും മെമെന്റോയും മികച്ച എഡിറ്ററായി 'ട്ട ' എന്ന ചിത്രത്തിലെ ചാൾസ് ലീയോ പനാടനും,5000 രൂപയും മെമെന്റോയും, മികച്ച നടനായി ആൻസൺ എന്ന ചിത്രത്തിലെ ആൻസൺ അഭിസൺ നും മികച്ച നടിയായി മാനുഷി എന്ന തമിഴ് ചിത്രത്തിൽ  അഭിനയിച്ച ഷീലാ രാജ് കുമാറിനുംസാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രമായി ബാലാജി ശർമ സംവിധാനം ചെയ്ത, എ ടിഎം ,എന്ന ചിത്രത്തിനും ലഭിച്ചു.

ദൃശ്യമോഹനം ഡാൻസ് ഫെസ്റ്റിവൽ സമാപിച്ചു.
കൊച്ചി : പ്രശസ്ത സിനിമ സംവിധായകനായിരുന്ന ശ്രീ മോഹന്‍ സാറി ൻ്റെ   പേരില്‍ സത്യാഞ്ജലി കുച്ചുപ്പുടി ഡാന്‍സ് അക്കാദമിയും ചാവറകള്‍ച്ചറല്‍ സെന്ററും എഫ് സി ഡി എഫ് ഓ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദൃശ്യമോഹനം ഡാൻസ് ഫെസ്റ്റിവൽ സമാപിച്ചു. ആന്ധ്രപ്രദേശ് ,നാഗ് പൂർ, തെലുങ്കാന, കർണാടക, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള നടത്തകർ ഭരതനാട്യം ,കുച്ചുപ്പുടി, ഫോക്ക് ഡാൻസ് ,സെമി ക്ലാസിക്കൽ ഡാൻസ് എന്നിവ അവതരിപ്പിച്ചു.ശ്വാത  വെങ്കിടേഷ്, സൗമ്യ സുകുമാരൻ എന്നിവരുടെ നൃത്താ വതരണവും ഉണ്ടായിരുന്നു.. സത്യാഞ്ജലി കുച്ചുപ്പുടി അക്കാദമിയുടെ  ഡയറക്ടർ അനുപമ മോഹൻ മക്കളായ ഉപേന്ദർ മോഹൻ, പുരന്ദർ മോഹൻ, വിക്രം ഗൗഡ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ     എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img