05:20am 25 May 2026
NEWS
ചാവറ മാട്രിമോണി മുപ്പതാം വാര്‍ഷികം മെയ് 15ന് ഹൃദയങ്ങള്‍ ഒന്നായ 30 വര്‍ഷങ്ങള്‍
14/05/2026  06:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചാവറ മാട്രിമോണി മുപ്പതാം വാര്‍ഷികം മെയ് 15ന് ഹൃദയങ്ങള്‍ ഒന്നായ 30 വര്‍ഷങ്ങള്‍

കൊച്ചി: 'നല്ല കുടുംബം ആകാശം മോക്ഷത്തിന്  സാദൃശ്യമാകുന്നു' എന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ ദര്‍ശനത്തെ ആധാരമാക്കി 1996 ല്‍  ചാവറ കള്‍ച്ചര്‍ സെന്ററിന്റെ കീഴില്‍ ആരംഭിച്ച കുടുംബപ്രേക്ഷിത വിഭാഗമാണ് ചാവറ മാട്രിമോണി, ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍. ഫാ.ജോബ് മൈലാടിയില്‍ സിഎംഐ ഡയറക്ടര്‍ ആയിരിക്കെ  ആരംഭിച്ച വിപ്ലവാത്മകരമായ ഒരു മുന്നേറ്റമായിരുന്നു ഇത്. സി എം ഐ സഭയുടെ കുടുംബ പ്രേക്ഷിതവിഭാഗത്തിന്റെ   ഭാഗമായി ക്രിസ്തീയ വിശ്വാസത്തില്‍ അധിഷ്ഠിതമായ ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ച കുടുംബങ്ങളെ രൂപപ്പെടുത്തുവാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചാവറ മാട്രിമോണി, വളര്‍ന്ന് പന്തലിച്ച് കേരളം മുഴുവനും ഇന്ത്യയില്‍ തന്നെ ഏറ്റവും ഒന്നാമത്തെ മാട്രിമോണിയല്‍ സംരംഭമായി മാറി. ഇന്ന് അമേരിക്കയില്‍ ഉള്‍പ്പെടെ 32 ബ്രാഞ്ചുകളിലൂടെ 2 ലക്ഷത്തോളം വിവാഹങ്ങള്‍ക്ക്  വേദിയൊരുക്കുകയും 4 ലക്ഷത്തോളം സംതൃപ്ത കുടുംബങ്ങളും 7 ലക്ഷത്തിലധികം മികച്ച പ്രൊഫൈലുകളും ആയി മുന്നേറുന്നു.
 2011ല്‍ കെസി.ബി.സി പ്രോ ലൈഫ് സമിതിയുമായി ചേര്‍ന്ന് നാലിലധികം കുട്ടികളുള്ള കുടുംബങ്ങളെ ആദരിക്കുന്ന ജീവസമൃദ്ധി  പദ്ധതിക്ക് തുടക്കം കുറിച്ചു. 2017 ല്‍ 40 വയസ്സ് കഴിഞ്ഞവര്‍ക്കായി സൗജന്യമായി  പുതിയ സേവനം  'എക്‌സ്പ്രസ്സ് മാട്രിമണി'' ആരംഭിക്കുകയുണ്ടായി.  2019 ഭിന്നശേഷിക്കാര്‍ക്ക് തങ്ങള്‍ക്ക് ഇണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി  'ചവറ എംപവര്‍ മാട്രിമണി' ആരംഭിച്ചു.  ക്രിസ്മസ് കാലത്ത് അനാഥാലയങ്ങളിലെ അശരണര്‍ക്കായി ആരംഭിച്ച സാന്ത്വന സ്പര്‍ശം, സാമൂഹ്യ മേഖലയില്‍ നിസ്തുല സേവനം നല്‍കുന്നവരെ ആദരിക്കുന്ന കാരുണ്യസംഗമം തുടങ്ങിയ സേവന പദ്ധതികള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.ചാവറ മാട്രിമോണിയുടെ മുപ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പാലിയേറ്റീവ് രോഗികളായവര്‍ക്ക് 80 കാര്‍ഡിയാക് ടേബിളുകള്‍ മുളന്തുരുത്തി ബെത്‌ലെഹേം ജെറിയാട്രിക് കെയര്‍ഹോമിന്  നല്‍കുന്നു. അതോടൊപ്പം സെന്റ് ജോസഫ് കരിത്തല സ്‌കൂളിലെ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നല്‍കുന്നതിനായി ഒരു ലക്ഷം രൂപയും അതെ സ്‌കൂളില്‍ കുട്ടികളുടെ കമ്പ്യൂട്ടര്‍പരിജ്ഞാനത്തിനായി ഒരു കംപ്യൂട്ടര്‍ ലാബും സെറ്റ് ചെയ്ത്  നല്‍കുന്നു.ഭാവന രഹിതരായ 3 കുടുംബങ്ങള്‍ക്ക് 30-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഭവനം നിര്‍മിച്ച നകുന്നതാണ്. കൂടാതെ ബാല്യകാല ക്യാന്‍സര്‍ (Childhood Cancer)
ബാധിതരായ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു വിമാനയാത്രയും സംഘടിപ്പിക്കുന്നു. ചാവറ മാട്രിമോണിയുടെ മുപ്പതാം വാര്‍ഷിക  ആഘോഷം 2026 മെയ് 15ന് വെള്ളിയാഴ്ച വൈകുന്നേരം 5.30ന് എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ തിയേറ്റര്‍ ഹാളില്‍ മലയാളികളുടെ ഹൃദയത്തിലേറിയ പ്രശസ്ത നടി ഷീല ഉദ്ഘാടനം ചെയ്യും. ചാവറ കള്‍ച്ചറല്‍ സെന്റര്‍ രക്ഷാധികാരിയും സിഎംഐ സഭ പ്രിയോര്‍  ജനറാളുമായ റവ. ഡോ. പോള്‍ അച്ചാണ്ടി  സിഎംഐ  മുഖ്യാഥിതിയായിരിക്കും. സിഎംഐ  സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലറും ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാനുമായ ഫാ. ബിനോയ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും. ലോക സഞ്ചാരകന്‍ സന്തോഷ് ജോര്‍ജ് കുളങ്ങര പ്രഭാഷണം നടത്തും. ശ്രീ ഹൈബി ഈഡന്‍ എംപി, നടനും സംവിധായകനുമായ  ശ്രീ സിജോയ് വര്‍ഗീസ്, ശ്രീ.ടി ജെ വിനോദ് എംഎല്‍എ, നടനും എഴുത്തുകാരനുമായ ശ്രീ ജോസഫ് അന്നംകുട്ടി ജോസ്, കൗണ്‍സിലര്‍ ശ്രീ കെ വി പി കൃഷ്ണകുമാര്‍  എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കുമെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറും ചാവറ മാട്രിമോണി ഡയറക്ടറുമായ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ, എക്സികുട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി. എബ്രഹാം എന്നിവര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img