03:31am 07 November 2026
NEWS
കൊച്ചിയിലെ ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിന് നാഷണൽ മത്സരത്തിൽ വിജയത്തിളക്കം
03/03/2025  05:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയിലെ ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിന് നാഷണൽ മത്സരത്തിൽ വിജയത്തിളക്കം

കൊച്ചി :  ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന   ചാവറ ഇൻസ്റ്റിറ്റ്യൂട്ടിന് ( ഹോട്ടൽ മാനേജ്മെന്റ് വിഭാഗം ) നാഷണൽ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.  ജയ്പൂര്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ ബെറ്റര്‍ കിച്ചന്‍ കളിനറി ചലഞ്ച് സീസണ്‍ ആറില്‍  ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് മിന്നും തിളക്കം. കേരളത്തിൽ പാല സെന്റ് ജോസഫ് കോളേജില്‍ വെച്ച് നടന്ന ആദ്യഘട്ട മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഓള്‍ ഇന്ത്യ ലെവല്‍ മത്സരത്തില്‍ ചാവറ ഇന്‍സ്റ്റ്യൂട്ടിലെ ആറാം സെമസ്റ്റര്‍ ഹോട്ടല്‍ മാനേജ്‌മെന്റ്  വിദ്യാര്‍ത്ഥി  അജില്‍ ബെന്നി, ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിജയികൾക്ക്      റോയൽ രാജസ്ഥാൻ  ഷെഫ് സൊസൈറ്റി പ്രസിഡന്റ്‌ ഷെഫ് വിമൽ ധാർ, അവർഡുകൾ വിതരണം ചെയ്തു. കൂടാതെ ബേക്കറി വിഭാഗത്തില്‍  ബിനറ്റ് ജോണ്‍,  ബെറ്റര്‍ കിച്ചന്‍ ബേക്കറി വിഭാഗം ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡിന് അര്‍ഹനായി. അജില്‍ ചാക്കോ, അഭിഷേക് എന്നിവര്‍ ഹൗസ് കീപ്പിംഗ് വിഭാഗം മികച്ച പ്രകടനത്തിന് അര്‍ഹരായതായും ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ബിജു വടക്കേൽ സി. എം. ഐ., അറിയിച്ചു.

ഫോട്ടോ : ജയ്പൂര്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന ഓള്‍ ഇന്ത്യ ബെറ്റര്‍ കിച്ചന്‍ കളിനറി ചലഞ്ച് സീസണ്‍ ആറിൽ ഹൗസ് കീപ്പിങ് വിഭാഗം രണ്ടാം സ്ഥാനം നേടിയ ചാവറ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ,  ഏക് താ ഭാർഗവ, H. O. D  ജയ്മോൾ തോമസ്,     എന്നിവർക്കൊപ്പം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img