04:24am 05 October 2026
NEWS
മുൻ കാമുകിയുടെ ശരീരവുമായി താരതമ്യം ചെയ്തു; പലരുമായും ലൈംഗികബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; കൊല്ലത്തെ നന്ദു ദിനേശ് ഭാര്യയോട് കാട്ടിയ കൊടുംക്രൂരതകൾ ഇങ്ങനെ..
04/10/2026  12:13 PM IST
nila
മുൻ കാമുകിയുടെ ശരീരവുമായി താരതമ്യം ചെയ്തു; പലരുമായും ലൈംഗികബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; കൊല്ലത്തെ നന്ദു ദിനേശ് ഭാര്യയോട് കാട്ടിയ കൊടുംക്രൂരതകൾ ഇങ്ങനെ..

കൊല്ലം: ചവറയിൽ നവവധുവിനെ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി എഫ്ഐആർ. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം തന്നെ മാനസിക പീഡനം ആരംഭിച്ചെന്നും സൗദിയിലെത്തിയതിന് പിന്നാലെ ഭർത്താവ് ശാരീരികമായി മർദിച്ചെന്നുമാണ് എഫ്ഐആറിലെ ആരോപണം.

ചവറ മുണ്ടകത്തിൽ വീട്ടിൽ നന്ദു ദിനേശാണ് കേസിലെ ഒന്നാം പ്രതി. നന്ദുവിന്റെ പിതാവ് ദിനേശ്, ജഗതമ്മ എന്നിവരും പ്രതികളാണ്.

നാലുമാസം മുൻപാണ് അഞ്ജുവും നന്ദുവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്ത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് നന്ദുവും മാതാപിതാക്കളും മാനസികമായി പീഡിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. നന്ദു മുൻ കാമുകിയുമായി അഞ്ജുവിന്റെ ശരീരത്തെ താരതമ്യം ചെയ്തതായും ആരോപണമുണ്ട്.

വിവാഹത്തിന് ഏകദേശം ഒരു മാസത്തിന് ശേഷം നന്ദു സൗദിയിലേക്ക് പോയി. തുടർന്ന് ഫോണിലൂടെ അസഭ്യം പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിനിടെ അഞ്ജു സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ സ്നേഹം നടിച്ച് നന്ദുവിന്റെ മാതാപിതാക്കൾ അഞ്ജുവിനെ വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും എഫ്ഐആറിൽ പറയുന്നു.

പിന്നീട് അഞ്ജുവും സൗദിയിലെത്തിയതിന് പിന്നാലെയാണ് ശാരീരിക പീഡനം ആരംഭിച്ചതെന്നാണ് ആരോപണം. കുക്കറും ലാപ്ടോപ്പ് ചാർജറും ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ച് നന്ദു മർദിച്ചെന്നും പരാതിയിലുണ്ട്.

വിവാഹത്തിന് മുൻപ് അഞ്ജുവിന് പലരുമായും ലൈംഗികബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങൾ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിൽ പറയുന്നു. വിവാഹമോചനത്തിന് ശേഷം സെക്സ് റാക്കറ്റിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്ന് അഞ്ജുവിനെക്കൊണ്ട് പറയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായും ആരോപണമുണ്ട്.

ഇത്തരത്തിൽ അഞ്ജുവിനെക്കൊണ്ട് പറയിപ്പിച്ച ഓഡിയോ സന്ദേശം നന്ദു നാട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img