11:50pm 28 October 2026
NEWS
ചാവക്കാട് അസോസിയേഷൻ ചാവക്കാട് ഫെസ്റ്റ് സംഗീത വിരുന്ന് ഇന്ന്
22/05/2025  08:15 AM IST
nila
ചാവക്കാട് അസോസിയേഷൻ ചാവക്കാട് ഫെസ്റ്റ് സംഗീത വിരുന്ന് ഇന്ന്

ദോഹ: ചാവക്കാട് പ്രവാസിഅസോസിയേഷൻ സംഘടിപ്പിക്കുന്ന ചാവക്കാട് ഫെസ്റ്റ് സംഗീത വിരുന്ന് മെയ് 22 ഇന്ന് വ്യാഴാഴ്ച ഐ സി സി അശോകഹാളിൽ നടക്കുമെന്ന് ഭാരവാഹി കൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.ചാവക്കാട് പ്രദേശത്തെ കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുക യെന്നലക്ഷ്യത്തോടെനടത്തുന്ന സംഗീത വിരുന്നിൽചാവക്കാട് സ്വദേശികളായശിഹാബ് പാലപ്പെട്ടി(പട്ടുറുമാൽ ഫെയിം ),ഗായകനുംവാട്ടർ ഡ്രംപെർഫോമൻസറുമായ ഷിയാമജീദ്, ഷെയഖ് അബ്‌ദുല്ല(പട്ടുറുമാൽ ഫെയിം)എന്നിവ രോടൊപ്പം ദോഹയിലെ ചാവക്കാട് നിവാസികളായ പിന്നണി ഗായകൻ ഹരീബ് ഹുസൈൻ, ഹിബബദറുദ്ധീൻ എന്നിവർ അവതരിപ്പിക്കുന്ന സംഗീത വിരുന്നിനൊപ്പം ചാവക്കാട്പ്രവാസിഅസോസോയേഷൻഅംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നൃത്തകലാവിരുന്നുംഅരങ്ങേറും.ഖത്തറിൽ ആദ്യമായാണ് വാട്ടർ ഡ്രം പെർഫോമൻസിന് വേദിയൊരുങ്ങുന്നഇന്ന് വൈകുന്നേരം7 മണിമുതൽ നടക്കുന്ന പരിപാടി ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ ഉത്ഘാടനം ചെയ്യും.കലാ സാംസ്‌കാരികപ്രവർത്തനങ്ങൾക്കൊപ്പം പ്രവാസലോകത്തും ചാവക്കാട് പ്രദേശത്തും ജീവകാരുണ്യമേഖ ലയിലുംസംഘടനസജീവമാണെന്ന് ഭാരവാഹികൾ പറഞ്ഞു.സ്‌കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽചാവക്കാട് പ്രവാസി അസോസിയേഷൻ ഖത്തർപ്രസിഡന്റ്പ്രസിഡന്റ്കബീർ തെരുവത്ത്‌,
 ജനറൽ സെക്രട്ടറി ഷെറിൻ പരപ്പിൽ,ട്രഷറർ രഞ്ജിത്ത് പി എൻ,ആർട്ടിസ്റ്റുകളായശിഹാബ്പാലപ്പെട്ടി,ഷിയാമജീദ് ,ഷെയഖഅബ്‌ദുല്ല എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img