NEWS
ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെയും ജാമ്യാപേക്ഷ തള്ളി
29/07/2025 03:55 PM IST
nila

മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെയും ജാമ്യാപേക്ഷ തള്ളി. രണ്ട് കന്യാസ്ത്രീകളും ദുർഗിലെ സെൻട്രൽ ജയിലിൽ തുടരും. സെഷൻ കോർട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ എത്തുന്നത്.
അതിനിടെ, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാർ ജയിലിൽ സന്ദർശിച്ചു. എൻ.കെ.പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹ്നാൻ തുടങ്ങി എംപിമാരുടെ സംഘമാണ് ഛത്തീസ്ഗഡിലെ ദുർഗിലെ ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ടത്. എംപിമാർക്കൊപ്പം റോജി എം. ജോൺ എംഎൽഎയുമുണ്ടായിരുന്നു. സന്ദർശനത്തിനുശേഷം സംഘം കന്യാസ്ത്രീകൾ നേരിട്ട അനുഭവങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഒഡീഷയിൽ നിന്നുള്ള കോൺഗ്രസ് എംപി സപ്തഗിരിയും അറസ്റ്റിലായ കന്യാസ്ത്രീ പ്രീതിയുടെ സഹോദരൻ ബൈജുവും സംഘത്തിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











