05:17am 28 May 2026
NEWS
ബി.ബി ഗോപകുമാർ ബിജെപി നിയമസഭാ കക്ഷി നേതാവ്
27/05/2026  02:24 PM IST
NILA
ബി.ബി ഗോപകുമാർ ബിജെപി നിയമസഭാ കക്ഷി നേതാവ്

തിരുവനന്തപുരം: ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ എംഎൽഎ ബി.ബി ഗോപകുമാറിനെ തെരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം സ്പീക്കർ തെരഞ്ഞെടുപ്പിലും ബിജെപി  സ്ഥാനാർഥിയായി ഗോപകുമാർ മത്സരിച്ചിരുന്നു.

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ ഗോപകുമാർ നിലവിൽ പാർട്ടിയുടെ മേഖലാ പ്രസിഡന്റാണ്. എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റായും പ്രവർത്തിക്കുന്നു. ചാത്തന്നൂർ എസ്എൻ ട്രസ്റ്റ് സ്കൂളിലെ മുൻ പ്രധാനാധ്യാപകനായ അദ്ദേഹം സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്.

നിയമസഭയിൽ മൂന്ന് അംഗങ്ങൾ മാത്രമുള്ള ബിജെപിയുടെ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഉണ്ടായ കാലതാമസത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വം ഗോപകുമാറിനെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img