05:26am 10 August 2026
NEWS
ഗുരുവസന്തോത്സവം 2026 ന്റെ മുന്നോടിയായി
ചതയ സ്നേഹ കൂട്ടായ്മ നടത്തി

09/08/2026  07:19 PM IST
NILA
ചതയ സ്നേഹ കൂട്ടായ്മ

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണഗുരുദേവ ജയന്തിയുടെ ഭാഗമായി 16 മുതൽ 28 വരെ നടക്കുന്ന ഗുരുവസന്തോത്സവം 2026 ന്റെ മുന്നോടിയായി നടന്ന ചതയ സ്നേഹ കൂട്ടായ്മ ശ്രീനാരായണീയരിൽ ആവേശമുയർത്തി. സംഘാടക മികവ് കൊണ്ട് ശ്രദ്ധേയമായ
ചതയ സ്നേഹ കൂട്ടായ്മയോടനുബന്ധിച്ച് യൂണിയന്റെ പരിധിയിലുള്ള മുഴുവൻ ശാഖകളിലും സമ്മേളനങ്ങൾ നടന്നു. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം, ജോയിൻ കൺവീനർ പുഷ്പാ ശശികുമാർ, അഡ്.കമ്മിറ്റിയംഗങ്ങളായ പി.ബി.സൂരജ്, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, അനിൽകുമാർ റ്റി.കെ, ഹരി പാലമൂട്ടിൽ, അനീഷ് പി.ചേങ്കര, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ, ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ ബിനി സതീശൻ, കൺവീനർ ലേഖ വിജയകുമാർ, ട്രഷറർ പ്രവദ രാജപ്പൻ, കേന്ദ്ര സമിതിയംഗങ്ങളായ സിന്ധു സോമരാജൻ, സിന്ധു സുഭാഷ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ചന്ദ്രിക വയൽവാരം, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് മോജിഷ് മോഹൻ, സെക്രട്ടറി വി.ബിനു രാജ്, എംപ്ലോയീസ് ഫോറം യൂണിയൻ കൺവീനർ സുരേഷ് കുമാർ കെ.വി, മേഖലാ ചെയർമാൻമാരായ വിക്രമൻ ദ്വാരക, വേണു കെ.കേശവ്, സി.ആർ രവീന്ദ്രൻ, വിശ്വനാഥൻ.കെ, കൺവീനർമാരായ സുധാകരൻ സർഗ്ഗം, രവി പി.കളിയ്ക്കൽ, എം.ഉത്തമൻ, മോഹനൻ.പി, ഗ്രാമം മേഖലാ ട്രഷറർ സജീസ് എണ്ണയ്ക്കാട് എന്നിവർ വിവിധ ശാഖകളിൽ നടന്ന സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു.

13 ദിനരാത്രങ്ങളിലായി നടക്കുന്ന ഗുരുവസന്തോത്സവം 2026ന്റെ ഔപചാരികമായ ഉദ്ഘാടനം  
553-ാംനമ്പർ പാവുക്കര ശാഖാ ആഡിറ്റോറിയത്തിൽ 16ന് രാവിലെ 9.30ന് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. തുടർ ദിവസങ്ങളിൽ ഓണം സാംസ്കാരിക സമന്വയ സമ്മേളനം, ആത്മീയ വിജ്ഞാന സമ്മേളനം, ആശാൻ കാവ്യസ്മരണീ സമ്മേളനം, ഓണ പൈതൃക സമ്മേളനം, ശ്രീനാരായണ ദർശന സമ്മേളനം, ഗുരു മഹിമ സമ്മേളനം, നടന വിസ്മയ സമ്മേളനം, യുവജന സമ്മേളനം, കാർഷിക വികസന സെമിനാർ എന്നിവ കൾ ഉൾപ്പെടെ 11 ഓളം സാംസ്കാരിക സമ്മേളനങ്ങൾ വിവിധ ദിവസങ്ങളിലായി അരങ്ങേറും. ഗുരുവസന്തോത്സവത്തിന്റെ വിജയത്തിനായി മുഴുവൻ ശാഖാകളിലും ഒരുക്കങ്ങൾ പൂർത്തിയായതായി
യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ, കൺവീനർ അനിൽ പി.ശ്രീരംഗം, ജോയിൻ കൺവീനർ പുഷ്പ ശശികുമാർ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img