09:06am 12 November 2026
NEWS
ചാർട്ടേർഡ് അക്കൗണ്ടന്റുമാർ രാജ്യ പുരോഗതിയിലെ പങ്കാളികളെന്ന് ബംഗാൾ ഗവർണർ
02/11/2025  07:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചാർട്ടേർഡ് അക്കൗണ്ടന്റുമാർ രാജ്യ പുരോഗതിയിലെ പങ്കാളികളെന്ന് ബംഗാൾ ഗവർണർ
HIGHLIGHTS

ഐസിഎഐ ബോർഡ് ഓഫ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന സി എ വിദ്യാർഥികളുടെ ദേശീയ സമ്മേളനം ബംഗാൾ ഗവർണർ ഡോ.സി വി ആനന്ദബോസ് ഉദ്‌ഘാടനം  ചെയ്യുന്നു. എ എസ് ആനന്ദ്, ദീപ വർഗീസ്, ബാബു എബ്രഹാം കള്ളിവയലിൽ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ചരൺജോത് സിംഗ് നന്ദ, രോഹിത് റുവാഡിയ, സഞ്ജിബ് സാംഗി, ജോളി സ്റ്റീഫൻ എന്നിവർ സമീപം.

കൊച്ചി: ചാർട്ടേർഡ് അക്കൗണ്ടന്റുമാർ രാജ്യപുരോഗതിയിലെ പങ്കാളികളാണെന്ന് ബംഗാൾ ഗവർണർ ഡോ.സി വി ആനന്ദബോസ്.  കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യം വലിയ പരിവർത്തനത്തിന് വിധേയമായി. കരുത്തുറ്റ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്ത്  പകരുന്നത് ചാർട്ടേർഡ് അക്കൗണ്ടന്റുമാരാണെന്നും അദ്ദേഹം പറഞ്ഞു. ദി ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ ബോർഡ് ഓഫ് സ്റ്റഡീസ് സംഘടിപ്പിച്ച  സി എ വിദ്യാർഥികളുടെ ദേശീയ സമ്മേളനം കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു ബംഗാൾ ഗവർണർ. വിദ്യാഭ്യാസം കൊണ്ടാണ് ജനങ്ങൾ ശാക്തീകരിക്കപ്പെടെണ്ടത്. ഏറ്റവും മികച്ചതാകാനുള്ള പരിശ്രമമാണ് വിദ്യാർഥികൾ നടത്തേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. വിശിഷ്ടാതിഥിയായി പങ്കെടുത്ത ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ ജനങ്ങളുടെ ജഡ്ജിയെന്നാണ് ബംഗാൾ ഗവർണർ വിശേഷിപ്പിച്ചത്. ദേവൻ രാമചന്ദ്രൻറെ  ജനപ്രിയത അദ്ദേഹത്തിന്റെ മികവിൽ നിന്ന് നേടിയെടുത്തതാണ്. അത്തരം മികവിനായി ഓരോരുത്തരും പരിശ്രമിക്കണമെന്നും ഗവർണർ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയാണ് ലോകത്തെ ഏറ്റവും മികച്ചതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നമ്മുടെ ശക്തി ആയുധങ്ങളല്ല , മറിച്ച്  മികവാണെന്നും  അദ്ദേഹം പറഞ്ഞു. നിരന്തരം പരിശ്രമത്തിന്റെയും നേട്ടത്തിന്റെയും ഉയർന്ന തലങ്ങളിലേക്ക് ഉയരുന്നതിന്, വ്യക്തിഗതവും കൂട്ടായതുമായ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും മികവിനായി പരിശ്രമിക്കുക എന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 51 (എ) ജെ അനുസരിച്ച്  ഒരു പൗരന്റെ അടിസ്‌ഥാന കടമയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജീവിതത്തിലുടനീളം സത്യസന്ധത കൈവിടരുതെന്നും യുവാക്കൾ നാടിനെ നയിക്കുന്നവരായി മാറണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഐസിഎഐ പ്രസിഡന്റ് ചരൺജോത് സിംഗ് നന്ദ അധ്യക്ഷത വഹിച്ചു. ബാബു എബ്രഹാം കള്ളിവയലിൽ, രോഹിത് റുവാഡിയ, സഞ്ജിബ് സാംഗി , എ എസ് ആനന്ദ്, ദീപ വർഗീസ്, ജോളി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
1500 വിദ്യാർഥികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ആദ്യ ദിനം ദിസവം വിവിധ വിഷയങ്ങളിൽ ബൻവർ ബോറാന, ആകാശ് കൺടോയ്‌, ലിജിൻ ലക്ഷ്മൺ, ഹിമാൻഷു ശ്രീവാസ്തവ, സൗമ്യ കാന്ത പാതി, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ ക്‌ളാസുകൾ നയിച്ച്. ഇന്ന് നടക്കുന്ന ടെക്‌നിക്കൽ  സെഷനിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 വിദ്യാർഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമ്മേളനം ഇന്ന് സമാപിക്കും. സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് സമൂഹം എല്ലാ പിന്തുണയും നൽകുമെന്ന് ഐസിഎഐ പ്രസിഡന്റ് ചരൺജോത് സിംഗ് നന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാങ്കേതികവിദ്യകളിലൂടെ കേരളത്തിന് ഏറെ മുന്നേറ്റം കൈവരിക്കാൻ കഴിയും. കേരളത്തിൽ നിന്നുള്ള സി എ വിദ്യാർഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത് രാജ്യമെമ്പാടുമുള്ള സി എ വിദ്യാർഥികൾക്ക് ഇവർ റോൾ മോഡലുകളാണെന്നും അദ്ദേഹം പറഞ്ഞു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img