
ദോഹ: ദോഹ: പ്രവാസികളുടെ തൊഴിൽ മാറ്റം സംബന്ധിച്ച അവ്യക്തതകൾക്ക് വിരാമം. ഖത്തറിൽ ഒരു കമ്പനിയിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും ലളിതവുമാക്കി തൊഴിൽ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ചൊവ്വാഴ്ച മന്ത്രാലയത്തിന്റെ ഔദ്യോഗിക 'X' അക്കൗണ്ട് വഴിയാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്.തൊഴിലാളികൾക്ക് 'Individual Portal' വഴിയും സ്ഥാപനങ്ങൾക്ക് 'Facilities Portal' വഴിയും നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം (NAS) ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. പുതിയ കരാർ വിവരങ്ങൾ ഉൾപ്പെടുത്തിയ ശേഷം തൊഴിലാളിയും പുതിയ തൊഴിലുടമയും ഇത് അംഗീകരിക്കണം.അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ നിലവിലെ തൊഴിലുടമയ്ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. മന്ത്രാലയത്തിന്റെ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷം കൃത്യമായ നോട്ടീസ് പിരീഡ് പൂർത്തിയാക്കി മന്ത്രാലയത്തിൽ പുതിയ കരാർ രജിസ്റ്റർ ചെയ്യാം. തുടർന്ന് ആഭ്യന്തര മന്ത്രാലയം (MoI) വഴി താമസരേഖയിലെ (ID) വിവരങ്ങൾ പുതുക്കാവുന്നതാണ്.
തൊഴിലാളിക്കോ പുതിയ സ്ഥാപനത്തിനോ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നിരോധനവും (Ban) ഉണ്ടാകരുത്.പുതിയ സ്ഥാപനത്തിന്റെ ഐഡി (Establishment ID) കാലാവധിയുള്ളതായിരിക്കണം.നിലവിൽ മറ്റൊരു സ്ഥാപനത്തിലേക്ക് മാറാനുള്ള അപേക്ഷ പരിഗണനയിൽ ഉണ്ടാകാൻ പാടില്ല.അപേക്ഷ നൽകുന്നയാളുടെ ഫോൺ നമ്പർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തതായിരിക്കണം.
നിലവിലെ കരാറിൽ സമാന മേഖലയിലുള്ള മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്കുള്ള (Non-compete clause) നിബന്ധനകൾ ഇല്ലെന്ന്ഉറപ്പുവരുത്തണം











