01:24am 13 November 2026
NEWS
മലപ്പുറം ജില്ലയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ സീറ്റുകളിൽ മാറ്റസൂചനകൾ ശക്തം
18/03/2026  06:10 PM IST
nila
മലപ്പുറം ജില്ലയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ സീറ്റുകളിൽ മാറ്റസൂചനകൾ ശക്തം

മലപ്പുറം: മലപ്പുറം ജില്ലയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ സീറ്റുകളിൽ മാറ്റസൂചനകൾ ശക്തമാകുന്നു. നിലവിൽ താനൂരിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി അബ്ദുറഹിമാൻ തിരൂരിലേക്ക് മാറുമെന്നാണ് സൂചന. അതേസമയം, മുസ്ലീം ലീ​ഗ് വിട്ടുവന്നാൽ അബ്ദുറഹുമാൻ രണ്ടത്താണിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചും സിപിഎമ്മിനുള്ളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. 

അബ്ദുറഹുമാൻ രണ്ടത്താണിയെ താനൂരിൽ മത്സരിപ്പിക്കാനായിരുന്നു ആലോചന. എന്നാൽ, തിരൂരങ്ങാടിയിൽ മത്സരിക്കാനാണ് രണ്ടത്താണി താൽപര്യം അറിയിച്ചിരിക്കുന്നത്. ആ മണ്ഡലത്തിൽ വിജയസാധ്യത കൂടുതലാണെന്ന വിലയിരുത്തലാണ് ഈ നിലപാടിന് പിന്നിൽ. തിരൂരങ്ങാടി നിലവിൽ സിപിഐയുടെ സീറ്റാണ്. ഇതിനകം അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ, സീറ്റ് വിട്ടുനൽകുന്നതിനെക്കുറിച്ച് സിപിഐയുമായി സിപിഎം ചർച്ച നടത്തും. സിപിഐ അനുകൂല നിലപാട് സ്വീകരിച്ചാൽ രണ്ടത്താണി തിരൂരങ്ങാടിയിൽ തന്നെ മത്സരിക്കും. അല്ലാത്ത പക്ഷം, വള്ളിക്കുന്ന് മണ്ഡലം രണ്ടത്താണിക്ക് നൽകുമെന്നാണ് സൂചന.

ഇതിനിടെ, താനൂരിൽ മുസ്തഫ വടശ്ശേരി സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ഈ നിർദേശങ്ങൾ സംസ്ഥാന നേതൃത്വത്തിന് കൈമാറിയതായാണ് വിവരം. മന്ത്രി അബ്ദുറഹിമാന്റെ പ്രതിഷേധം പരിഹരിക്കാനുള്ള നീക്കമായും ഈ മാറ്റങ്ങൾ വിലയിരുത്തപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img