06:01pm 23 October 2026
NEWS
ഖത്തറിൽഫാർമസിസ്റ്റുകൾക്ക് ദേശീയയോഗ്യതാപരീക്ഷ ഘടനയിൽമാറ്റം വരുത്തുന്നു
28/04/2025  07:39 PM IST
nila
ഖത്തറിൽഫാർമസിസ്റ്റുകൾക്ക്  ദേശീയയോഗ്യതാപരീക്ഷ ഘടനയിൽമാറ്റം വരുത്തുന്നു.

ദോഹ:ഫാർമസിസ്റ്റുകൾക്ക് നടത്തുന്ന ദേശീയ യോഗ്യതാ പരീക്ഷയുടെ ഘടനയിൽ മാറ്റം വരുത്തുന്നു.പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സ്പെഷ്യാലിറ്റീസ് വകുപ്പ്  ഫാർമസി പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് നേടുന്നത് പുതിയ പരീക്ഷഘടനയുടെ അടിസ്ഥാനത്തിലായിരിക്കും. മെയ് 1 മുതൽ പുതിയ ഉള്ളടക്കത്തോടെയാകും യോഗ്യതാ പരീക്ഷനടത്തുക.
പഴയ പരീക്ഷ മോഡലിന്റെ കാല പരിധി ഏപ്രിൽ 30  വരെമാത്രമായിരിക്കും.ഉള്ളടക്കത്തിലെ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി അക്കാദമിക് റഫറൻസുകളുടെ പട്ടികയും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്,  
പ്രൊഫഷണൽ നിലവാരം മെച്ചപ്പെടുത്തുക, പൊതു, സ്വകാര്യ മേഖലകളിലെ ഫാർമസിസ്റ്റുകളുടെ കഴിവ് ഉറപ്പാക്കുക,എന്നിവയാണ്  ദേശീയ പരീക്ഷ ഘടനയുടെ ലക്ഷ്യം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img