
ദോഹ: ഖത്തറിലെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലെ പ്രവർത്തന സമയത്തിൽ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഭേദഗതി വരുത്തി. നിലവിലെ സാഹചര്യം കണക്കിലെടുത്തും വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തെ പരിഗണിച്ചും മാർച്ച് 8 മുതൽ 12 വരെ 'ദൂരപഠന' (Distance Learning) സംവിധാനത്തിലൂടെ ക്ലാസുകൾ ക്രമീകരിക്കാനാണ് പുതിയ സർക്കുലർ നിർദ്ദേശിക്കുന്നത്.കുട്ടികൾക്കും രക്ഷിതാക്കൾക്കും സൗകര്യപ്രദമായ രീതിയിൽ 'അസിൻക്രണസ്' (Asynchronous) ദൂരപഠന സംവിധാനമായിരിക്കുംകിന്റർഗാർട്ടൻ ഉണ്ടായിരിക്കുക.ഒന്ന് മുതൽ ആറ് വരെയുള്ള ക്ലാസുകൾരാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:35 വരെയും 7 മുതൽ 12 വരെ ക്ലാസുകൾ: രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:15 വരെയുമായിരിക്കും ക്ലാസ് സമയം.ഓരോ പീരിയഡും 35 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും.ഉച്ചയ്ക്ക് 11:45 മുതൽ 12:00 വരെ 15 മിനിറ്റ് പ്രാർത്ഥനയ്ക്കുള്ള ഇടവേള ഉണ്ടായിരിക്കും.











