
ദോഹ: ഖത്തറിലെ സ്കൂളുകൾക്ക് 2026 ഏപ്രിലിൽ നൽകാനിരുന്ന ദീർഘിപ്പിച്ച വാരാന്ത്യ അവധി (Extended weekend holiday) പുനഃക്രമീകരിച്ചതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അക്കാദമിക് കലണ്ടറിലെ രണ്ടാം സെമസ്റ്റർ മിഡ്-ടേം പരീക്ഷാ ഷെഡ്യൂളിൽ വരുത്തിയ മാറ്റത്തിന് അനുസൃതമായാണ് ഈ നടപടി.ഏപ്രിൽ 8, 9 (ബുധൻ, വ്യാഴം) ദിവസങ്ങളിലായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്.പുതുക്കിയ അറിയിപ്പ് പ്രകാരം ഏപ്രിൽ 22, 23 (ബുധൻ, വ്യാഴം) ദിവസങ്ങളിലായിരിക്കും അവധി ലഭിക്കുക.മിഡ്-ടേം പരീക്ഷകളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനാണ് ഈ മാറ്റമെന്ന് മന്ത്രാലയത്തിന്റെ എഡ്യൂക്കേഷണൽ അഫയേഴ്സ് സെക്ടർ വ്യക്തമാക്കി. ഇതുസംബന്ധിച്ച സർക്കുലർ എല്ലാ വിദ്യാലയങ്ങൾക്കും അയച്ചിട്ടുണ്ട്. വാരാന്ത്യ അവധി ഉൾപ്പെടെ നാല് ദിവസത്തെ തുടർച്ചയായ ഒഴിവാണ് ഇതിലൂടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലഭിക്കുക.











