07:17am 26 September 2026
NEWS
പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ - ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
25/09/2026  05:08 PM IST
സണ്ണി ലുക്കോസ്
പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ - ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

ഈ വിഷയത്തിൽ  മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കോട്ടയത്ത്‌ പറഞ്ഞു.കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കുമെന്ന് വെറുതെ പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ലെന്നും അത് ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ മാപ്പ് പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണം. മുൻപ് പ്രസിദ്ധീകരിച്ച മാപ്പ് സാധാരണക്കാർക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ളതല്ല. കൂടാതെ കേന്ദ്രസർക്കാരിലേക്ക് സംസ്ഥാന ഉദ്യോഗസ്ഥർ അയച്ച റിപ്പോർട്ടിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img