NEWS
ചെങ്ങന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ എബി കുര്യാക്കോസിന്റെ പ്രചരണാർത്ഥം സൈക്കിൾ സവാരി നടത്തി പുതുപ്പള്ളി സ്ഥാനാർഥി ചാണ്ടി ഉമ്മൻ എംഎൽഎ
02/04/2026 08:45 PM IST
nila

ചെങ്ങന്നൂർ: യുഡിഎഫ് സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചാണ്ടി ഉമ്മൻ എംഎൽഎ സൈക്കിളിൽ യാത്ര ചെയ്തു വോട്ട് അഭ്യർത്ഥിച്ചു. ചെങ്ങന്നൂർ പുത്തൻവീട്ടിൽപടിയിൽ നിന്നാരംഭിച്ച് ആശുപത്രി ജംഗ്ഷനിലെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് വരെയാണ് ചാണ്ടി ഉമ്മൻ സൈക്കിളിൽ യാത്ര ചെയ്ത് വോട്ട് അഭ്യർത്ഥിച്ചത്. നിരവധി പ്രവർത്തകരും സൈക്കളിൽ അണി നിരന്നു. വഴിയിൽ ഉടനീളം നിന്നിരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുo കുശലം പറഞ്ഞു മാണ് സൈക്കിൾ യാത്ര പര്യടനം നടന്നത്
ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ യാത്ര പര്യടനം കൂടാതെ റാന്നി, മുണ്ടക്കയം,തൊടുപുഴ എന്നിവിടങ്ങളിലെ യു ഡി എഫ് സ്ഥാനാർഥികളുടെ പര്യടനങ്ങളിലും ചാണ്ടി ഉമ്മൻ പങ്കെടുക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











