12:24am 11 November 2026
NEWS
രാജീവ്ഗാന്ധി സദ്ഭാവന പുരസ്കാരം ചാണ്ടി ഉമ്മൻ എം എൽ എ ഏറ്റുവാങ്ങി
25/08/2025  11:27 AM IST
nila
രാജീവ്ഗാന്ധി സദ്ഭാവന പുരസ്കാരം ചാണ്ടി ഉമ്മൻ എം എൽ എ ഏറ്റുവാങ്ങി

അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നാമത്തിൽ ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ശ്രീ ചാണ്ടി ഉമ്മൻ എം എൽ എ ദോഹയിൽ നടന്ന ചടങ്ങിൽ  ഏറ്റുവാങ്ങി.
മികച്ച പൊതുജന സേവകനെ കണ്ടെത്തുന്നതിനായി ഓ ഐ സി സി ഇൻകാസ് സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ അഞ്ചംഗ ജൂറിയാണ് ശ്രീ ചാണ്ടി ഉമ്മൻ എം എൽ എ യെ അവാർഡിനായി തെരെഞ്ഞെടുത്തത്.

രാജീവ്ഗാന്ധി സദ്ഭാവന ദീനാചരണത്തിന്റെ ഭാഗമായി 
വെള്ളിയാഴ്ച ദോഹ തുമാമയിലെ ഒലിവ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഓ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ ശ്രീ രാജു കല്ലുംപുറം പുരസ്കാരം ചാണ്ടി ഉമ്മന് സമ്മാനിച്ചു.
പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ചാണ്ടി ഉമ്മനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ സ്വീകരിച്ചു.

രാജീവി ഗാന്ധിയുടെ എൺപത്തിഒന്നാം ജന്മദിനത്തോടനുബന്ധിച്ചു നടത്തിയ സദ്ഭാവന ദിനാചരണത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
രാജീവ് ഗാന്ധിയുടെ നാമത്തിൽ ഏർപ്പെടുത്തിയ ഈ പുരസ്കാരം തനിക്ക് ലഭിച്ചതിൽ വലിയസന്തോഷമാണെന്നും , തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും അംഗീകാരവുമായ് താൻ പുരസ്കാരത്തെ കാണുന്നു എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കുഞ്ഞുനാൾ മുതൽ തന്നെ താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമനിക്കുകയും ചെയ്യുന്ന ഏക  നേതാവാണ് ശ്രീ രാജീവ് ഗാന്ധി എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ആ മഹത് വ്യക്തിയുടെ നാമത്തിലേർപ്പെടുത്തിയ പുരസ്കാരം തനിക്ക് ലഭിച്ചതിൽ വലിയ അഭിമാനവും സന്തോഷവും പങ്കുവെക്കുന്നു.
അവാർഡിനെ തന്നെ തെരെഞ്ഞെടുത്ത ജൂറിക്കും ഓ ഐ സി സി ഇൻകാസ് ഖത്തറിനും തന്റെ നന്ദിയും ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു.
മറ്റേതൊരു അംഗീകാരത്തേക്കാളും ഈ അവാർഡിനെ താൻ വിലമതിക്കുന്നതായും അദ്ദേഹം എടുത്ത് പറഞ്ഞു.

ഇന്ത്യയിലെ ലക്ഷോപ ലക്ഷം ചെറുപ്പക്കാരുടേയും, രാജ്യത്തിന്റേയും പ്രതീക്ഷയും സ്വപ്നവുമായിരുന്ന രാജീവ്ജിയുടെ ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളും പരിപാടികളുമാണ് ഇന്ത്യാ രാജ്യത്തിന്റെ ഇന്ന് കാണുന്ന എല്ലാ പുരോഗതികൾക്കും അടിസ്ഥാനമിട്ടത്. 
രാജീവ് ഗാന്ധിയെ രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ ദോഹയിലെ പ്രമുഖ വ്യക്തിത്വങ്ങൾക്ക് ബിസിനസ്സ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.
ശ്രീ എ കെ ഉസ്മാൻ, മിബുജോസ് നെറ്റിക്കാടൻ, റോണി പോൾ അനസ് മൊയ്തീൻ, ജെബി കെ ജോൺ, പ്രവീൺ കുമാർ എന്നിവർ അവാർഡുകൾ സ്വീകരിച്ചു.
ശ്രീമതി മിലൻ അരുൺ, ജയന്തി മൊയ്ത്ര, ശ്രീ രവി ഷെട്ടി എന്നിവർ കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് അവാർഡുകൾ ശ്രീ ചാണ്ടി ഉമ്മനിൽ നിന്നും സ്വീകരിച്ചു.
സ്പോർട്സ് എക്സലൻസ് അവാർഡുകൾ റീഹാൻ ജെറി  എയിറിൻ എലിസബത്ത് എന്നിവർ സ്വീകരിച്ചു.
എജ്യുക്കേഷൻ എക്സലൻസ് അവാർഡ് ഡോ സിനിൽ മുബാറക്ക്, സർവീസ് എക്സലൻസ് അവാർഡ് സുബൈർ മുള്ളോളിയും , ടാലന്റ് എക്സലൻസ് അവാർഡ് നതാലിയ ലീല വിപിനും ശ്രീ ചാണ്ടി ഉമ്മൻ എം എൽ എ യിൽ നിന്നും ഏറ്റുവാങ്ങി.
സമ്മേളനത്തിൽ വർക്കിംഗ് പ്രസിഡണ്ട് ജൂട്ടസ് പോൾ അദ്ധ്യക്ഷതവഹിച്ചു,
ഓ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം , അഡ്വൈസറി ബോർഡ് ചെയർമാൻ ജോൺഗിൽബർട്ട് , വർക്കിംഗ് പ്രസിഡണ്ടുമാരായ ജീസ് ജോസഫ് നാസ്സർ വടക്കേക്കാട് , യൂത്ത് വിംഗ് പ്രസിഡണ്ട് നദിം മാനർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഓ ഐ സി സി ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ സ്വാഗതം പറഞ്ഞു.
പ്രോഗ്രാം കോർഡിനേറ്റർ ഷംസുദ്ദീൻ ഇസ്മയിൽ പരിപാടികൾ നിയന്ത്രിച്ചു.
ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ നന്ദി പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img