07:41am 21 January 2025
NEWS
മോദിയുടെ മന്ത്രിസഭയിലെ ഏറ്റവും സമ്പന്നൻ ടി.ഡി.പി പ്രതിനിധിയായ ചന്ദ്രശേഖർ പെമ്മസാനി
10/06/2024  04:57 PM IST
സണ്ണി ലൂക്കോസ് ചെറുകര
മോദിയുടെ മന്ത്രിസഭയിലെ ഏറ്റവും സമ്പന്നൻ ടി.ഡി.പി പ്രതിനിധിയായ ചന്ദ്രശേഖർ പെമ്മസാനി

മോദിയുടെ മന്ത്രിസഭയിലെ ഏറ്റവും സമ്പന്നൻ ടി.ഡി.പി പ്രതിനിധിയായ ചന്ദ്രശേഖർ പെമ്മസാനി. രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നനായ സ്ഥാനാർഥിയെന്ന നിലയിൽ പെമ്മസാനി പ്രചാരണത്തിനിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ ഒരു എൻ.ആർ.ഐ ഡോക്ടറായ പെമ്മസാനി ഗുണ്ടൂർ മണ്ഡലത്തിൽനിന്നാണ് ലോക്‌സഭയിലേക്ക് ജയിച്ചുകയറിയത്. 5785 കോടി രൂപയാണ് പെമ്മസാനിയുടെ ആസ്തി.

യു.എസിൽ ഡോക്ടറായ പെമ്മസാനി ഓൺലൈൻ ലേണിങ് ആപ്പായ 'യു വേൾഡ്' സ്ഥാപിച്ചതോടെയാണ് അതിസമ്പന്നരുടെ നിരയിലേക്ക് ഉയർന്നത്. അടുത്ത 30 വർഷം രാഷ്ട്രീയത്തിലുണ്ടാകുമെന്നാണ് പെമ്മസാനി തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പറഞ്ഞത്. പ്രകടനം വിലയിരുത്തി ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ചന്ദ്രശേഖർ പെമ്മസാനിക്ക് പുറമെ ശ്രീകാകുളം എം.പി കിഞ്ചാരപ്പു റാം മോഹൻ നായിഡുവാണ് ടി.ഡി.പിയിൽനിന്ന് കഴിഞ്ഞ ദിവസം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് റാം മോഹൻ നായിഡു. 72 മന്ത്രിമാരാണ് ഇന്നലെ പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img