NEWS
കുലപതി കെ എം മുൻഷി അവാർഡ് ഡോ എൻ രാധാകൃഷ്ണന്
14/01/2025 03:31 PM IST
സണ്ണി ലുക്കോസ്

ഭരണഘടനാ ശില്പികളിൽ ഒരാളും ഭാരതീയ വിദ്യാഭവൻസ്ഥാപകനുമായ ഡോ കെ എം മുൻഷിയുടെ സ്മരണാർഥം ഭാരതീയ വിദ്യാഭവൻ കോട്ടയം ഏർപ്പെടുത്തിയ ഈ വർഷത്തെ മുൻഷി അവാർഡ് പ്രശസ്ത ഭിഷഗ്വരനും വേരികോസ് ചികിത്സാരംഗത്തെ അതികായകനുമായ ഡോ എൻ രാധാകൃഷ്ണന്.
17 ന് കോട്ടയം ഭവൻസ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഭാരതീയ വിദ്യാഭവൻ ഡയറക്ടർ ഇ രാമൻകുട്ടി അവാർഡ് സമർപ്പിക്കും.ഡോ. അലക്സാണ്ടർ ജേക്കബ് ഐ പി എസ്, ഡോ. എസ് ശ്രീനിവാസൻ ഐ എ എസ്, ഡോ. വി എൻ രാജശേഖരൻ പിള്ള, ഡോ പി ജി ആർ പിള്ള തുടങ്ങിയവർ പങ്കെടുക്കും.ഡോ. കെ എം മുൻഷി അനുസ്മരണ പ്രഭാഷണം മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് (ഐപിഎസ് ) നിർവ്വഹിക്കും.തുടർന്ന് ഭവൻസ്, ഇൻഫോസിസ് ഫൌണ്ടേഷനുമായി സഹകരിച്ച് പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി ഓട്ടൻതുള്ളൽ, പരുന്താട്ടം തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











