06:13am 09 November 2026
NEWS
ഖത്തറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
08/08/2026  04:29 PM IST
nila
ഖത്തറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

​ദോഹ: ഖത്തറിലെ ചില പ്രദേശങ്ങളിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ പ്രാദേശിക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (Met Department) അറിയിച്ചു. ചിലയിടങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.തീരദേശങ്ങളിൽ തുടക്കത്തിൽ മൂടൽമഞ്ഞും തുടർന്ന് പകൽ സമയത്ത് കടുത്ത ചൂടും അനുഭവപ്പെടും. ഉച്ചയോടെ പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെടാനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.പ്രധാനമായും വടക്കുപടിഞ്ഞാറൻ/വടക്കുകിഴക്കൻ ദിശയിൽ നിന്ന് മണിക്കൂറിൽ 3 മുതൽ 13 നോട്ട് വേഗതയിൽ വീശുന്ന കാറ്റ്, മഴയുള്ള സമയങ്ങളിൽ 30 നോട്ട് വരെ കാറ്റിന്റെ വേഗത
ഉയർന്നേക്കാം.തീരദേശത്ത് കടൽ തിരമാലകൾ 1 മുതൽ 3 അടി വരെയും, ഉൾക്കടലിൽ (Offshore) 2 മുതൽ 4 അടി വരെയും ഉയരാൻ സാധ്യതയുണ്ട്.പൊതുവെ 4 മുതൽ 9 കിലോമീറ്റർ വരെ ആയിരിക്കുമെങ്കിലും, ചില പ്രദേശങ്ങളിൽ ആരംഭത്തിൽ കാഴ്ചപരിധി 2 കിലോമീറ്ററിലോ അതിൽ കുറവോ ആയി കുറയാൻ സാധ്യതയുള്ളതായി 
കാലാവസ്ഥാ വകുപ്പ്വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img