
ദോഹ: ഖത്തറിൽ വരും മണിക്കൂറുകളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Qatar Meteorology Department) അറിയിച്ചു.ദോഹയുടെ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കാറ്റിൽ പൊടിപടലങ്ങൾ ഉയരാനും (Patchy dust) സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
മഴയും പൊടിപടലങ്ങളും കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.മഴയും പൊടിപടലങ്ങളും കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.ശക്തമായ കാറ്റും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുമുള്ളതിനാൽ കടലിൽ പോകുന്നവർ കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു











