NEWS
ഖത്തറിൽ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച ഇടിമിന്നലോടു കൂടിയ മഴയുണ്ടായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
18/10/2026 10:06 AM IST
nila

ദോഹ: ഖത്തറിൽ അടുത്ത ആഴ്ചയുടെ തുടക്കത്തോടെ പ്രാദേശികമായി മഴ മേഘങ്ങൾ രൂപപ്പെടാനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.
ഒക്ടോബർ 19 തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെട്ടു തുടങ്ങുമെന്നും, ആഴ്ചയിലുടനീളം ഇതിന്റെ പ്രഭാവം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചൊവ്വാഴ്ച ചില പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഔദ്യോഗിക മുന്നറിയിപ്പിൽ പറയുന്നു.
മിതമായ കാലാവസ്ഥയ്ക്കും മഴയ്ക്കും സാധ്യതയേറുന്ന പ്രശസ്തമായ 'അൽ വസ്മ്' (Al Wasm) മഴക്കാല സീസണിന് വെള്ളിയാഴ്ച (ഒക്ടോബർ 16) തുടക്കമായിരുന്നു. ഈ സീസണിന്റെ വരവോടെയാണ് വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള് കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










