NEWS
ചാമ്പ്യൻസ് ബോട്ട് ലീഗ് ,ഒക്ടോബർ 10-ന് വാട്ടർ മെട്രോ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം
08/10/2026 08:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

എറണാകുളം മറൈൻ ഡ്രൈവിൽ ഒക്ടോബർ 10 ശനിയാഴ്ച്ച നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തോടനുബന്ധിച്ച് കൊച്ചി വേമ്പനാട്ട് കായലിൽ വാട്ടർ മെട്രോ ബോട്ട് ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച്ച ഹൈക്കോർട്ട് – വൈപ്പിൻ – ഫോർട്ട് കൊച്ചി, ഹൈക്കോർട്ട് – ഐലൻഡ് – മട്ടാഞ്ചേരി റൂട്ടുകളിലെ വാട്ടർ മെട്രോ സർവീസുകൾ ഭാഗികമായി റദ്ദാക്കും.
എന്നാൽ മട്ടാഞ്ചേരിയിൽ നിന്ന് വില്ലിങ്ടൺ ഐലൻഡ് വഴി ഫോർട്ട് കൊച്ചി, വൈപ്പിൻ ഭാഗത്തേക്ക് സർവീസ് ഉണ്ടായിരിക്കും.ചിറ്റൂർ – ചേരാനല്ലൂർ റൂട്ടിലും വൈറ്റില – കാക്കനാട് റൂട്ടിലും സർവീസുകൾ നിലവിലുള്ള ഷെഡ്യൂൾ പ്രകാരം നടത്തും.രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ആയിരിക്കും നിയന്ത്രണം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









