10:38pm 26 June 2026
NEWS
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്‌പി ഉപാധ്യക്ഷനുമായ ചമ്പത് റായ് രാജിവച്ചു .
26/06/2026  03:30 PM IST
ചെറുകര സണ്ണിലൂക്കോസ്
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്‌പി ഉപാധ്യക്ഷനുമായ ചമ്പത് റായ് രാജിവച്ചു .

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റി തട്ടിപ്പ് നട ത്തിയെന്ന വിവാദത്തിന് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്‌പി ഉപാധ്യക്ഷനുമായ ചമ്പത് റായ് രാജിവച്ചു . 

തട്ടിപ്പിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ചമ്പത് റായിക്ക് പുറമെ ട്രസ്റ്റ് അംഗ മായ ഡോ. അനിൽ മിശ്രയും തൻ്റെ പദവി ഒഴിഞ്ഞിട്ടുണ്ട്.

കേസിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും എ ട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും അടിയന്തര രാജി പുറത്തുവന്നിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റ് പുനഃസം ഘടിപ്പിക്കണമെന്ന് എസ്ഐടി റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.

കേസിൽ അറസ്റ്റിലായ എട്ട് പേരിൽ ചമ്പത് റായുടെ അടുത്ത സഹായിയും ഡ്രൈ വറുമായിരുന്ന രാംശങ്കർ യാദവ് എന്ന ടിന്നു യാദവും ഉൾപ്പെടുന്നു. ക്ഷേത്രത്തി ലെ പ്രധാന ഭണ്ഡാര പെട്ടികളുടെ താക്കോലുകൾ ഇയാളുടെ പക്കൽ നിന്നാണ് അന്വേഷണസംഘം കണ്ടെടുത്തത്.

പ്രതിഷ്ഠാ ചടങ്ങിന് ശേഷം 3,500 കോടി രൂപയുടെ പണത്തിന് പുറമെ വലിയ തോതിൽ സ്വർണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കൾ എന്നിവ ക്ഷേത്രത്തി ൽ സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്കൊന്നും കൃത്യമായ രേഖകൾ സൂക്ഷിച്ചിരുന്നില്ലെന്ന് എസ്‌ഐടി കണ്ടെത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img