
ദോഹ: ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെഡക്സ് കാർഗോ പ്രസന്റ്സ് ചാലിയാർ ഉത്സവം 2025 പ്രേഷകർക്ക് ദൃശ്യവിരുന്നൊരുക്കി. വൈകുന്നേരം നാല് മണി മുതൽ വുഖൈർ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ചാലിയാർ ദോഹയിലെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വൈവിധ്യമായ കലാരൂപങ്ങളാണ് അവതരിപ്പിച്ചത്.
ചാലിയാർ ദോഹയിലെ ചാലിയാർ പുഴ ഉത്ഭവിക്കുന്ന പോത്ത്കല്ല് മുതൽ ബേപ്പൂർ വരെയുള്ള ഇരുപതിനാല് പഞ്ചായത്തുകളിൽ ഓരോ പഞ്ചായത്തിന്റയും ചരിത്രവും, സംസ്‍കാരവും, ഭൂപ്രകൃതിയും ദൃശ്യമികവോടെ അവതരിപ്പിച്ച് അതിനനുബന്ധമായി പഞ്ചായത്ത്
കൂട്ടായ്മകളുടെ നേതൃത്വത്തിൽ വെൽക്കം ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, കോൽക്കളി, ഒപ്പന, തിരുവാതിര, മാർഗംകളി, കോമഡി സ്കിറ്റ്, ചൂരൽമൽ ദുരന്തത്തിന്റെ ദൃശ്യവിഷ്കാരം എന്നിവ വ്യത്യസ്തമായ ദൃശ്യാനുഭവങ്ങൾകൊണ്ട് പ്രേഷകർക്ക് വിരുന്നൊരുക്കി.
മീഡിയ വൺ പതിനാലാം രാവ് ടൈറ്റിൽ വിന്നറും സിനിമ പിന്നണി ഗായകരുമായ ബാദുഷയും സൽമാനും അവതരിപ്പിച്ച സംഗീതവിരുന്ന് പ്രേഷകർ നൃത്തം ചെയ്തും ഹർഷാരവത്തോടെയുമാണ് വരവേറ്റത്.
ചാലിയാർ ദോഹയുടെ വെബ്സൈറ്റ് ലോഞ്ചിങ്ങ് ചാലിയാർ ദോഹ എം സി അംഗങ്ങളുടെ സാനിധ്യത്തിൽ ഡോക്ടർ വൈഭവ് തണ്ടാലേ -കോൺസുലർ എംബസി ഓഫ് ഇന്ത്യ നിർവഹിച്ചു. ചാലിയാർ ദോഹയുടെ ഇൻസ്റ്റഗ്രാം പേജിൽ സംഘടിപ്പിച്ച മത്സരത്തിൽ വിജയിച്ചവർക്ക് സെഡക്സ് കാർഗോ നൽകുന്ന സമ്മാനങ്ങൾ വേദിയിൽ വിതരണം ചെയ്തു.
ചാലിയാർ ഉത്സവം 2025 ഉത്ഘാടനചടങ്ങിൽ ചാലിയാർ ദോഹ പ്രസിഡന്റ് സി ടി സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാബിഖുസലാം എടവണ്ണ സ്വാഗതം പറഞ്ഞു. ഡോക്ടർ വൈഭവ് തണ്ടാലേ -കോൺസുലർ എംബസി ഓഫ് ഇന്ത്യ ചടങ്ങ് ഉത്ഘാടനം ചെയ്തു. ചാലിയാർ ഉത്സവം ചെയർമാനും ചാലിയാർ ദോഹ എന്ന ആശയം പത്ത് വർഷങ്ങൾക്ക് മുമ്പ് കൊണ്ട് വരികയും ചാലിയാർ ദോഹ രൂപീകരിക്കുകയും ചാലിയാർ ദോഹയുടെ പ്രഥമ പ്രസിഡന്റ്‌മായ മഷ്ഹൂദ് വിസി തിരുത്തിയാടിനെ ഡോക്ടർ വൈഭവ് ചാലിയാർ ദോഹക്ക് വേണ്ടി മെമെന്റോ നൽകി ആദരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഡിപ്പാർട്മെന്റ് ഫസ്റ്റ് ലെഫ്റ്റനെന്റ് അബ്ദുൽ അസീസ് മൊഹന്നദി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സെഡക്സ് കാർഗോ മാർക്കറ്റിംഗ് കൺസൽട്ടന്റ് ഷാറാ ഹാഷ്മി, മറൈൻ എയർ കണ്ടിഷനിങ് ആൻഡ് റഫ്രീജറേഷൻ കമ്പനി എം ഡിയും ചാലിയാർ ദോഹ ചീഫ് പാട്രണുമായ ഷൌക്കത്തലി ടി എ ജെ, ഐ സി സി പ്രസിഡന്റ് മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, ചാലിയാർ ദോഹ ചാലിയാർ ദോഹ ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ്, ചാലിയാർ ദോഹ വനിതാ വിംഗ് പ്രസിഡന്റ് മുഹ്സിന സമീൽ എന്നിവർ സംസാരിച്ചു. റേഡിയോ സുനോ ആർ ജെ അഷ്ടമി ചാലിയാർ ഉത്സവം അവതാരകയായി. ചാലിയാർ ഉത്സവം വൈസ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, ചാലിയാർ ദോഹ രക്ഷധികാരി നൗഫൽ കട്ടയാട്ട്, ചാലിയാർ ദോഹ വൈസ് പ്രസിഡന്റ് ജൈസൽ വാഴക്കാട്, ചാലിയാർ ഉത്സവം പ്രോഗ്രാം ഡയറക്ടർ സുനീർ ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്റ്റേജിൽ പെർഫോം ചെയ്തവർക്കുള്ള മെമെന്റൊയും സർട്ടിഫിക്കറ്റസും ഓർഗനൈസിങ്ങ് കമ്മിറ്റി അംഗങ്ങളായ നൗഫൽ അമാൻ കാവനൂർ, റാഷിൽ വാഴക്കാട്, റസാഖ് രാമനാട്ടുകര, സജാസ് കടലുണ്ടി, റൗഫ് മലയിൽ, സാദിക്കലി കൊന്നാലത്ത്, ലയിസ് കുനിയിൽ, അബ്ദു റഹ്മാൻ പി സി മമ്പാട്, അഹ്‌മദ് നിയാസ് മൂർക്കനാട്, റഷീദലി പോത്ത്കല്ല്, അബ്ദുൽ മനാഫ് എടവണ്ണ, അക്ബർ വാഴക്കാട്, ഫെമിന, ഷാന നസ്രിൻ, മുജീബ് ചീക്കോട്, അഷ്‌റഫ് മമ്പാട്, ഷാജി പി സി കുനിയിൽ, ഹനീഫ ചാലിയം, അമീർ ഷാജി അരീക്കോട്, ശരത് വാഴയൂർ, ആസിഫ് കക്കോവ് എന്നിവർ വിതരണം ചെയ്തു. ചാലിയാർ ദോഹ ട്രെഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദി പറഞ്ഞു.










