12:32pm 13 November 2026
NEWS
ചാലിയാർ ഉത്സവം 2025 നവംബർ 21ന് നോബിൾ ഇന്റർനാഷണൽ സ്കൂളിൽ
15/10/2025  09:35 AM IST
nila
ചാലിയാർ ഉത്സവം 2025 നവംബർ 21ന് നോബിൾ ഇന്റർനാഷണൽ സ്കൂളിൽ

ദോഹ: ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷമായ “ചാലിയാർ ഉത്സവം 2025” നവംബർ 21-ന് ദോഹയിലെ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അത്യുജ്ജ്വലമായി സംഘടിപ്പിക്കപ്പെടുന്നു.

ചാലിയാർ നദീതീരത്തെ 24 പഞ്ചായത്തുകളിൽ നിന്നുള്ള അംഗങ്ങൾ ഒന്നിച്ചു ചേർന്ന് ആഘോഷിക്കുന്ന ഈ ഉത്സവം, 24 പഞ്ചായത്തുകളുടെയും അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും, ഓരോ പഞ്ചായത്തും മലബാറിന്റെ സമ്പന്നമായ പരമ്പരാഗത കലാസാംസ്കാരിക പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പ് ഇവന്റുകൾ അവതരിപ്പിച്ചു കൊണ്ട് 
ചാലിയാർ ദോഹയുടെ പത്ത് വർഷത്തെ യാത്രയുടെ ഉച്ചകോടിയായി ഈ ഉത്സവത്തെ മാറ്റുമെന്ന് സംഘാടകർ അറിയിച്ചു.

വിവിധ പഞ്ചായത്തു പതിനിധികളും സബ്കമ്മിറ്റി മെമ്പർമാരും പങ്കെടുത്ത സംഘാടക സമിതി യോഗത്തിൽ ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിഖ്സ്സലാം 
 എടവണ്ണ സ്വാഗതവും പ്രസിഡന്റ് സി ടി സിദ്ദിഖ് ചെറുവാടി അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ
ചാലിയാർ ദോഹയുടെ പത്താം വാർഷിക ആഘോഷമായ “ചാലിയാർ ഉത്സവം 2025 പോസ്റ്റർ, 
ചാലിയാർ ഉത്സവ 
കമ്മിറ്റി ചെയർമാൻ വി സി മഷൂദ് തിരുത്തിയാട്  പ്രകാശനം ചെയ്തു . 
ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദിയും പറഞ്ഞു

പ്രോഗ്രാമിൽ ചാലിയാർ ഉത്സവ കമ്മിറ്റി വൈസ്  ചെയർമാൻമാരായ സിദ്ദിഖ് വാഴക്കാട്, സമീൽ അബ്ദുൽ വാഹിദ്, 
രക്ഷാധികാരികളായ നൗഫൽ കട്ടയാട്ട്, മനാഫ് എടവണ്ണ, 
വിവിധ സബ് കമ്മിറ്റികൾക്ക് വേണ്ടി അക്ബർ വാഴക്കാട്, 
ഡോക്ടർ ഷഫീഖ് താപ്പി, ലെയിസ് കുനിയിൽ, 
ബുജൈർ മൂർക്കനാട്, സജാസ് കടലുണ്ടി, ഷാജി പി സി , പി സി അബ്ദുറഹിമാൻ, ചീക്കോട് മുജീബ് , അഷ്റഫ് മമ്പാട്, 
സലീം റോസ് എടവണ്ണ, 
ഹനീഫ ചാലിയം, റൗഫ് ബേപ്പൂർ, ആസിഫ് കക്കോവ്, അസീസ് പുറായിൽ, ജുനൈസ് കുനിയിൽ, സുബൈർ പന്തീരങ്കാവ്, മുഹ്സിന സമീൽ, ഷാന നസ്രിൻ, ഫെബി ബേപ്പൂർ എന്നിവർ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img