10:49pm 21 October 2026
NEWS
ഇന്ത്യൻ കൾച്ചറൽ സെന്ററിൽ ഇന്ന് ചാക്യാർകൂത്ത്: പ്രദീപ് പൂലാനിയുടെ 'സ്റ്റാൻഡ്-അപ്പ്' കൂത്ത് വേറിട്ട അനുഭവമാകും
21/10/2026  08:46 PM IST
nila
ഇന്ത്യൻ കൾച്ചറൽ സെന്ററിൽ ഇന്ന് ചാക്യാർകൂത്ത്: പ്രദീപ് പൂലാനിയുടെ സ്റ്റാൻഡ്-അപ്പ് കൂത്ത് വേറിട്ട അനുഭവമാകും

 


​ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC)സംഘടിപ്പിച്ചുവരുന്നപ്രതിവാര സാംസ്കാരിക പരിപാടിയായ 'വെഡ്നസ്ഡേ ഫിയസ്റ്റയിൽ 
ഇന്ന് (ഒക്ടോബർ 21ബുധനാഴ്ച)
പ്രശസ്ത കലാകാരൻ പ്രദീപ് പൂലാനി അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്‌ അരങ്ങേറൂം.
ഐ സി സി യും 
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനും (KSCA) സംയുക്തായി സംഘടിപ്പിക്കുന്ന   'അരങ്ങ്' ഇന്ന്  വൈകുന്നേരം 7 മണി മുതൽ ഐസിസി അശോക ഹാളിൽ നടക്കും. 
​പരമ്പരാഗത കൂത്തിൽ ഉപയോഗിക്കുന്ന സംസ്‌കൃത ശ്ലോകങ്ങളും പുരാണ കഥകളുടെ വ്യാഖ്യാനങ്ങളും പൂർണ്ണമായി ഒഴിവാക്കി, സമകാലിക സാമൂഹിക വിഷയങ്ങളും ഹാസ്യവും കോർത്തിണക്കി ഒരു 'സ്റ്റാൻഡ്-അപ്പ് കോമഡി' ശൈലിയിലാണ് പ്രദീപ് പൂലാനി ചാക്യാർ കൂത്ത് അവതരിപ്പിക്കുന്നത്.  തനത് വേഷവിധാനവും ചുവന്ന തൊപ്പിയും കറുത്ത മീശയുമടക്കമുള്ള പരമ്പരാഗത ചാക്യാർ രൂപത്തിലാണ് അദ്ദേഹം വേദിയിലെത്തുന്നത്.
​ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (Com & E&C) അശ്വനി കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയിലേക്ക് എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img