
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC)സംഘടിപ്പിച്ചുവരുന്നപ്രതിവാര സാംസ്കാരിക പരിപാടിയായ 'വെഡ്നസ്ഡേ ഫിയസ്റ്റയിൽ
ഇന്ന് (ഒക്ടോബർ 21ബുധനാഴ്ച)
പ്രശസ്ത കലാകാരൻ പ്രദീപ് പൂലാനി അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് അരങ്ങേറൂം.
ഐ സി സി യും
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷനും (KSCA) സംയുക്തായി സംഘടിപ്പിക്കുന്ന 'അരങ്ങ്' ഇന്ന് വൈകുന്നേരം 7 മണി മുതൽ ഐസിസി അശോക ഹാളിൽ നടക്കും.
പരമ്പരാഗത കൂത്തിൽ ഉപയോഗിക്കുന്ന സംസ്കൃത ശ്ലോകങ്ങളും പുരാണ കഥകളുടെ വ്യാഖ്യാനങ്ങളും പൂർണ്ണമായി ഒഴിവാക്കി, സമകാലിക സാമൂഹിക വിഷയങ്ങളും ഹാസ്യവും കോർത്തിണക്കി ഒരു 'സ്റ്റാൻഡ്-അപ്പ് കോമഡി' ശൈലിയിലാണ് പ്രദീപ് പൂലാനി ചാക്യാർ കൂത്ത് അവതരിപ്പിക്കുന്നത്. തനത് വേഷവിധാനവും ചുവന്ന തൊപ്പിയും കറുത്ത മീശയുമടക്കമുള്ള പരമ്പരാഗത ചാക്യാർ രൂപത്തിലാണ് അദ്ദേഹം വേദിയിലെത്തുന്നത്.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (Com & E&C) അശ്വനി കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയിലേക്ക് എല്ലാ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.










