10:26pm 04 November 2026
NEWS
ചക്കുളത്തുകാവ് പൊങ്കാല നവംബർ 24 ന്.
04/11/2026  04:30 PM IST
ചെറുകര സണ്ണിലൂക്കോസ്
ചക്കുളത്തുകാവ് പൊങ്കാല നവംബർ 24 ന്.

 

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്ഠാ നത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്ര മായ ചക്കുളത്തുകാവിൽ പൊങ്കാല നവംബർ 24 ന് നടക്കും. പൊങ്കാലയുടെ പ്രധാന ചടങ്ങായ കാർത്തിക സ്‌തംഭം ഉയർത്തൽ നവംബർ 15 ന് നടക്കും. നവംബർ 20 ആദ്യ വെള്ളിയാഴ്‌ച ജലസേചനവകുപ്പ് മന്ത്രി ശ്രീ. മോൻസ് ജോസഫ് ക്ഷേത്ര നടയിൽ നിലവറദിപം തെളിയിക്കും.

24 ന് പുലർച്ചെ 4 ന് നിർമ്മാല്യദർശനവും അഷ്‌ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാർഥനയും തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിള ക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും, തുടർന്ന് നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്‌ണൻ നമ്പൂ തിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ സംസ്ഥാന ആഭ്യന്തരം, ജയിൽ, വിജിലൻസ് മന്ത്രി രമേശ് ചെന്നി ത്തല പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കുന്നതും, കുട്ടനാട് എം.എൽ എ റെജി ചെറിയാൻ ആമുഖപ്രഭാഷണവും, മാവേലിക്കര എം.പി. കൊടി ക്കുന്നിൽ സുരേഷ് പൊങ്കാലയുടെ സന്ദേശവും, മാന്നാർ അബ്‌ദുൾ ലത്തീഫ് മുഖ്യപ്രഭാഷണവും നടത്തും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.

11 ന് 500- ൽ അധികം വേദ പണ്ഡ‌ിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് 5 ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷത യിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ബഹു. കേരള നിയമസഭാ സ്പിക്കർ  തിരുവഞ്ചുർ രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല എം,എൽ.എ അഡ്വ. വർഗ്ഗീസ് മാമ്മൻ ആമുഖപ്രഭാഷണം നടത്തും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി വിശിഷ്‌ടാതിഥിയാരിക്കും. എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കളരിക്കൽ, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹ്‌രി എന്നിവർ മുഖ്യസന്ദേശവും, മുഖ്യ കാര്യ ദർശി രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കുകയും മുൻ പശ്ചിമബംഗാൾ ഗവർണ്ണർ ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ് കാർത്തിക സ്‌തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിർവഹിക്കും.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ  മഞ്ജു ജയകുമാർ, തലവടി പഞ്ചാ യത്ത് മെമ്പറുംമാരായ അജിത്ത് കുമാർ പിഷാരത്ത്,  ഗോകുൽ ഗോപാ ലകൃഷ്ണൻ, എന്നിവർ പങ്കെടുക്കും.
വിവിധ ഇൻഫർമേഷൻ സെൻ്റെറുകളിൽ 1500-ത്തിലധികം ക്ഷേത്ര വോളന്റിയേഴ്സ് നിർദ്ദേശങ്ങളുമായി സേവന പ്രവർത്തനങ്ങൾ നടത്തും. ഭക്തരുടെ പ്രാഥമീകാവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തും. പോലീസ്, കെ.എസ്. ആർ.റ്റി.സി., ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി., ജല അതോറിറ്റി, എക്സൈസ്, ജല ഗതാഗതം, റവന്യൂ വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട ജില്ലാ കളക്‌ടർ മാരുടെ നേതൃത്വത്തിൽ സജ്ജീകരിക്കും. പാർക്കിംഗിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തും. പ്ലാസ്റ്റിക്ക് പൂർണ്ണമായി നിരോ ധിച്ചും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.