11:04am 13 November 2026
NEWS
രാഹുകാലത്ത് അധികാരമേൽക്കില്ലെന്ന് പുതിയ ചെയർപേഴ്സൺ; കെ.എൻ. സംഗീത ഓഫിസിൽ പ്രവേശിക്കാൻ കാത്തുനിന്നത് 45 മിനിറ്റ്
26/12/2025  06:28 PM IST
nila
രാഹുകാലത്ത് അധികാരമേൽക്കില്ലെന്ന് പുതിയ ചെയർപേഴ്സൺ;  കെ.എൻ. സംഗീത ഓഫിസിൽ പ്രവേശിക്കാൻ കാത്തുനിന്നത് 45 മിനിറ്റ്

കൊച്ചി: പെരുമ്പാവൂർ നഗരസഭയിൽ പുതിയ ചെയർപേഴ്സൺ അധികാരമേൽക്കാൻ രാഹുകാലം കഴിയും വരെ കാത്തുനിന്നു. ഇന്ന് ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് കെ.എൻ. സംഗീത, സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും ഓഫിസിൽ പ്രവേശിക്കാൻ 45 മിനിറ്റാണ് കാത്തുനിന്നത്.

ഇന്നു രാവിലെ 11.15ന് സത്യപ്രതിജ്ഞ പൂർത്തിയാക്കിയ സംഗീത, ഉച്ചയ്ക്ക് 12 വരെ രാഹുകാലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നത് വൈകിപ്പിച്ചത്. ഉദ്യോഗസ്ഥർ ഓഫിസിലേക്ക് ക്ഷണിച്ചെങ്കിലും രാഹുകാലം കഴിഞ്ഞ ശേഷം മാത്രമേ ഓഫിസിൽ പ്രവേശിക്കൂവെന്ന് അറിയിക്കുകയായിരുന്നു.

12 മണിയോടെ സംഗീത ഔദ്യോഗിക കസേരയിൽ ഇരുന്നതോടെയാണ് നഗരസഭാ ഓഫിസിലെ കാത്തിരിപ്പ് അവസാനിച്ചത്. 29 അംഗങ്ങളുള്ള നഗരസഭയിൽ 16 വോട്ടുകൾ നേടിയാണ് കെ.എൻ. സംഗീത ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img