NEWS
രാജ്യത്ത് റബ്ബറിൻ്റെ ഉല്പാദനം വർദ്ധിപ്പിക്കുകയാണ് ബോർഡിൻ്റെ പ്രധാന ലക്ഷ്യമെന്ന് ചെയർമാൻ എൻ. ഹരി
29/06/2026 03:00 PM IST
ചെറുകര സണ്ണിലൂക്കോസ്

റബ്ബർ ഉല്പാദനത്തിലും, പ്രധാന കൃഷിയായി ചെയ്യുന്നവരുടെ എണ്ണത്തിലും മുൻ കാലങ്ങളേക്കാൾ വർദ്ധനയുണ്ടെന്നും റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി കോട്ടയത്ത് പറഞ്ഞു.
കേരളത്തിൽ ടാപ്പിംങ് ഇല്ലാതെ കിടക്കുന്ന തോട്ടങ്ങളിൽ റബ്ബർ കൃഷി പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റബ്ബർ മിഷൻ അടക്കം ആവിഷ്കരിച്ചു കൊണ്ട് ബോർഡിനെ ശക്തിപ്പെടുത്തുന്നതിന് നൂതന പദ്ധതികൾ നടപടികൾ സ്വീകരിക്കും.
കൂടാതെ കർഷകർക്ക് കൂടുതൽ സഹായങ്ങളും, പദ്ധതികളും ആസൂത്രണം ചെയ്യും.
ആത്മ നിർഭർ പദ്ധതിയിലൂടെ അനുവദിച്ച 100 കോടി രൂപ വിനയോഗിച്ച് ഈ മേഖലയെ ശക്തിപ്പെടുത്തുമെന്നും ബോർഡ് ചെയർമാൻ വ്യക്തമാക്കി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










