
കൊച്ചി : കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് പ്രോഡക്റ്റ് ലോഞ്ച് ഉദ്ഘാടനം ചെയ്തു. ചെയർമാൻ മൗൾഡഡ് ഫർണിച്ചേഴ്സിന്റെ ടഫന്റ് പ്ലാസ്റ്റ് ഉപയോഗിച്ച് നിർമ്മിച്ച പ്രീമിയം മോഡൽ ലാക്സോ ചെയർ, ആൽഫ ആം ചെയർ, ആൽഫ ആംലസ് ചെയർ, എന്നിവ ആയിരുന്നു പ്രധാന ആകർഷണം.
ചെയർമാൻ ലാക്സോ ചെയർസ് മികച്ച കരുത്ത്, ഈട്, പ്രവർത്തനക്ഷമത എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇവ ഇൻഡോർ ഔട്ട്ഡോർ ഉപയോഗത്തിന് അനുയോജ്യമാണ്. കൂടാതെ കസേരയ്ക്കൊപ്പം മാച്ചിംഗ് ഫൂട്ട് റസ്റ്റ്, പില്ലോയും, കോമ്പോ ആയി നൽകുന്നു.
20 വർഷത്തിലേറെ വിപണി വൈദഗ്ധ്യവും, 180ൽ പരം ഉൽപ്പന്ന ശ്രേണികളും ഉള്ള ചെയർമാൻ മൗൾഡഡ് ഫർണിച്ചർ ദക്ഷിണ ഇന്ത്യയിലെ ഒന്നാം നമ്പർ പ്ലാസ്റ്റിക് ഫർണിച്ചർ നിർമാതാക്കളാണ്.ഇന്ന് കേരള, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും മറ്റ് വിദേശരാജ്യ വിപണിയിലും മുൻപന്തിയിൽ നിൽക്കുന്ന പ്ലാസ്റ്റിക് ഫർണിച്ചർ ബ്രാൻഡ് ആയി ചെയർമാൻ ചെയർസ് നിലകൊള്ളുന്നു. ഗുണമേന്മ, നവീനത, ഫാഷൻ, ഡ്യൂറബിലിറ്റി, കംഫർട്ട്, എന്നിവയിലൂടെയാണ് ചെയർമാൻ ഉൽപ്പന്നങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.
ബ്രാൻഡ് അംബാസിഡറും സിനി ആർട്ടിസ്റ്റും ആയ ശ്രീ. രഞ്ജി പണിക്കർ, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ആയ ശ്രീ. എ.പി എം മുഹമ്മദ് ഹാനിഷ് ഐ,എ.എസ്, ജനറൽ മാനേജർ ഡി.ഐ.സി എറണാകുളം ശ്രീ. നജീബ് പി എ, കെ.എസ്.എസ്.ഐ.എ സ്റ്റേറ്റ് സെക്രട്ടറി ആയ ശ്രീ. ജോസഫ് പൈകാടാ, ഹോണററി കോൺസൽ ജനറൽ ശ്രീലങ്ക, ശ്രീ. ബിജു കർണൻ (നിറപറ ഗ്രൂപ്പ് ), മാനേജിങ് ഡയറക്ടർ മിസ്സിസ് പ്രീതി പ്രകാശ്, പറക്കാട്ട് ജ്വൽസ് ആൻഡ് റിസോർട്സ്,ചെയർമാൻ മോൾടെഡ് ഫർണിച്ചേഴ്സിന്റെ മാനേജിംഗ് പാർട്ണർ ആയ ശ്രീ. രഞ്ജിത് കുമാർ, ശ്രീ. വി. കെ. ഗോപി, പാർട്ണേഴ്സ് ആയ ശ്രീ. കെ. പി. രവീന്ദ്രൻ, ശ്രീ. എ, അശോകൻ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.










