08:37am 08 November 2026
NEWS
താൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് കെ എം എബ്രഹാം
14/04/2025  08:26 PM IST
nila
താൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് കെ എം എബ്രഹാം

അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പേരിൽ കിഫ്ബി സിഇഒ സ്ഥാനത്തുനിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം.  കിഫ്ബി ജീവനക്കാർക്ക് അയച്ച വിഷുദിന സന്ദേശത്തിലാണ് കെ.എം. ഏബ്രഹാം ഇക്കാര്യം വ്യക്തമാക്കുന്നത്. കിഫ്ബി സിഇഒ സ്ഥാനത്ത് താൻ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം എന്നായിരുന്നു കെ.എം. ഏബ്രഹാം വ്യക്തമാക്കിയത്. 

സ്വയം രാജി വയ്ക്കില്ലെന്ന് തീരുമാനിച്ചത് അധികാരത്തിൽ കടിച്ചുതൂങ്ങാൻ വേണ്ടിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താൻ രാജിവെക്കില്ലെന്ന് തീരുമാനിച്ചതെന്നും കെ.എം. ഏബ്രഹാം വ്യക്തമാക്കുന്നു. ലരും ഇതിനോടകം തന്നെ തന്റെ രാജി ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇപ്പോഴത്തെ നടപടികളിൽ കലാശിച്ചത് കേസിലെ ഹർജിക്കാരനായ ജോമോൻ പുത്തൻ പുരയ്ക്കലിന് തന്നോടുള്ള പൂർവ വൈരാഗ്യമാണ്. ഹർജിക്കാരൻ 2016ൽ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതിന് അന്ന് ധനവകുപ്പ് സെക്രട്ടറിയായിരുന്ന താൻ പിഴ ചുമത്തിയിരുന്നു. അതിനുള്ള പ്രതികാരമാണ് ഈ കേസെന്നും കെ.എം. ഏബ്രഹാം പറയുന്നു.

ഒരു മുൻ വിജിലൻസ് ഡയറക്ടർ തനിക്കെതിരെ മാധ്യമങ്ങളിൽ ഉടനീളം അഭിമുഖം നൽകുന്നെന്നും അദ്ദേഹം ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നപ്പോൾ 20 കോടി രൂപയുടെ അഴിമതി നടന്ന കാര്യം ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന താൻ കണ്ടെത്തിയിരുന്നെന്നും കെ.എം. ഏബ്രഹാം പറയുന്നു. ഇതിന് പുറമേ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തുണ്ടായിരുന്ന ആൾക്ക് എതിരെയും താൻ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ആളുകളുടെ സംഘമാണ് തനിക്കെതിരെ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും കെ.എം. ഏബ്രഹാം പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img