
കൊച്ചി : എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ SHO ആയി സേവനം അനുഷ്ഠിച്ചു വരുന്ന ശ്രീ അനീഷ് ജോയ് ക്ക് ജന മൈത്രി റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും വ്യാപാര വ്യവസായി സംഘടനകളും ചേർന്ന് യാത്രയപ്പ് നൽകി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഹാളിൽ വച്ചു നടത്തിയ ചടങ്ങിൽ ചാവറ കൾച്ചർ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് CMI, അധ്യക്ഷത വഹിച്ചു., സമ്മേളനത്തിൽ കേരള ബിസിനസ് ആൻഡ് സർവീസ് അസോസിയേഷൻ KBSA പ്രസിഡൻറ് ടോമി ജെ പറമ്പിൽ സ്വാഗതം ആശംസിച്ചു. ശ്രീ തമ്പി സ്വാമി, KSTA പ്രസിഡൻറ് കെ എം സഗീർ, കെഎംസിസി ജനറൽ സെക്രട്ടറി വി ഇ അൻവർ, കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ സുധാ ദിലീപ്, കാരിക്കാമുറി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സി ഡി അനിൽകുമാർ , റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ശ്രീ ജനാർദ്ദനൻ, എഡ്രാഗ് ജില്ലാ പ്രസിഡൻറ് പി രംഗദാസ പ്രഭു തുടങ്ങിയവർ പ്രസംഗിച്ചു.എറണാകുളം സെൻട്രൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ് ചാക്കോ, സർവീസ് കാലയളവിലെ നല്ല അനുഭവങ്ങൾ വിവരിച്ചു സംസാരിച്ചു, തുടർന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും വ്യാപാര സംഘടന പ്രതിനിധികളും ചേർന്ന് ആദരവ് നൽകി..മറുപടി പ്രസംഗത്തിൽ. SHO ശ്രീ അനീഷ് ജോയ് സർവീസ് കാലത്ത് റസിഡൻസ് അസോസിയേഷൻവ്യാപാര വ്യവസായ സംഘടന പ്രതിനിധികളും തനിക്ക് നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി രേഖപ്പെടുത്തി .ജനമൈത്രി ബീറ്റ് ഓഫീസർ സലിഷ് കരിക്കൻ കൃതജ്ഞത രേഖപ്പെടുത്തി.
Photo Courtesy - Google








