10:34pm 10 September 2026
NEWS
കേന്ദ്ര ഓഫീസ് ഉദ്ഘാടനം ചെയ്തു
10/09/2026  09:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേന്ദ്ര ഓഫീസ് ഉദ്ഘാടനം ചെയ്തു
HIGHLIGHTS

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മദ്യ-ലഹരി വിരുദ്ധ സമിതി കേന്ദ്ര ഓഫീസ് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു. യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഫാ.യാക്കോബ് റമ്പാൻ എന്നിവർ സമീപം.

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മദ്യ-ലഹരി വിരുദ്ധ സമിതി കേന്ദ്ര ഓഫീസ് കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു.  സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം  അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ നിർവഹിച്ചു. മദ്യ -  ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ, ചാണ്ടി ഉമ്മൻ എം.ൽ.എ, ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, സമിതി ഭാരവാഹികളായ അലക്സ് മണപ്പുറത്ത്, ഡോ.റോബിൻ പി മാത്യു, എൽദോസ് പി.ജി, പ്രിൻസ് റ്റി.പി തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img