02:17am 08 November 2026
NEWS
കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രസഹായം; 169 കോടി രൂപ നല്‍കി കേന്ദ്രസര്‍ക്കാര്‍
31/03/2025  03:36 PM IST
സണ്ണി ലുക്കോസ്
കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രസഹായം; 169 കോടി രൂപ നല്‍കി കേന്ദ്രസര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ടൂറിസം വികസന പദ്ധതികള്‍ക്കായി 169 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മലമ്പുഴ ഗാര്‍ഡന്‍ നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനുമാണ് അനുമതി. ആലപ്പുഴയില്‍ ആഗോള കായല്‍ ടൂറിസം സെന്റര്‍ സ്ഥാപിക്കും. സുദര്‍ശന്‍ 2.0 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം തുക അനുവദിച്ചത്.പാലക്കാട് ജില്ലയിലെ മലമ്പുഴ ഉദ്യാനത്തിനും വിനോദ പാര്‍ക്കിനുമായി 75.87 കോടി രൂപയാണ് വകയിരുത്തിയത്. ആലപ്പുഴയിലെ കായല്‍, ബീച്ച്, കനാല്‍ എന്നിവയെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന 'ആലപ്പുഴ എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്' പദ്ധതിക്ക് 93.17 കോടി രൂപ ലഭിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img