04:29am 22 September 2026
NEWS
പ്രാകൃതരീതിയിൽ മൃഗങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്രം
31/08/2025  10:03 AM IST
nila
പ്രാകൃതരീതിയിൽ മൃഗങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്രം

പ്രാകൃതരീതിയിൽ മൃഗങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ. മാംസത്തിനായി ശാസ്ത്രീയമായ രീതിയിൽ മാത്രമേ മൃ​ഗങ്ങളെ അറക്കാവൂ എന്നാണ് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര ആനിമൽ വെൽഫെയർ ബോർഡ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. മൃ​ഗങ്ങളെ അറക്കാനായി ശാസ്ത്രീയമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കേന്ദ്ര ആനിമൽ വെൽഫെയർ ബോർഡ് നിർദ്ദേശം നൽകി. 

മാംസത്തിനായി മൃ​ഗങ്ങളെ കൊല്ലാൻ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് ബോധംകെടുത്തുന്ന രീതിയാണ് മിക്കയിടത്തുമുള്ളത്. ഇത് അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര ആനിമൽ വെൽഫെയർ ബോർഡിന്റെ നിർദേശം. മൃഗങ്ങളുടെ നെറ്റിയിൽ ഉയർന്ന മർദം ഒരുമിച്ചു ചെലുത്തുന്ന ന്യൂമാറ്റിക് സ്റ്റണ്ണിങ് രീതിയാണ് നിലവിലുള്ള ശാസ്ത്രീയമായ ഒരു സംവിധാനം. നെറ്റിയിൽ തോക്കുപയോഗിച്ച് വെടിവെക്കുന്ന രീതിയാണ് മറ്റൊന്ന്.

കൊല്ലുന്ന മൃഗങ്ങളുടെ ചോര വാർത്തുകളഞ്ഞ് ഇറച്ചി ശാസ്ത്രീയമായും വൃത്തിയായും എടുക്കണമെന്നും കേന്ദ്ര മൃഗക്ഷേമബോർഡ് നിർദേശിക്കുന്നു. സമീപജില്ലകൾക്ക് പൊതുവായി പ്രയോജനപ്പെടുംവിധം ശാസ്ത്രീയമായ അറവുശാലകൾ സ്ഥാപിക്കുകയാണ് പ്രായോഗികമെന്ന് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ എംഡി ഡോ. സലിൽ കുട്ടി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img