NEWS
കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം: ബോംബെ ഹൈക്കോടതിയിലേക്ക് 14 പുതിയ അഡീഷണൽ ജഡ്ജിമാർ
28/08/2025 09:02 AM IST
സുരേഷ് വണ്ടന്നൂർ

ന്യൂഡൽഹി: സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ ബോംബെ ഹൈക്കോടതിയിലേക്ക് 14 അഭിഭാഷകരെ പുതിയ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചു. ഇതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 83 ആയി ഉയർന്നു. 94 ജഡ്ജിമാരാണ് നിലവിൽ ബോംബെ ഹൈക്കോടതിയുടെ അനുവദനീയമായ അംഗബലം.
പുതിയതായി നിയമിതരായ ജഡ്ജിമാർ ഇവരാണ്:
- സിദ്ധേശ്വർ സുന്ദറാവു തോംബ്രെ
- മെഹ്റോസ് അഷ്‌റഫ് ഖാൻ പത്താൻ
- രഞ്ജിത്സിൻഹ രാജാ ഭോൺസാലെ
- നന്ദേശ് ശങ്കറാവു ദേശ്പാണ്ഡെ
- അമിത് സത്യവൻ ജംസന്ദേക്കർ
- ആശിഷ് സഹദേവ് ചവാൻ
- ശ്രീമതി വൈശാലി നിംബാജിറാവു പാട്ടീൽ-ജാദവ്
- സന്ദേശ് ദാദാസാഹെബ് പാട്ടീൽ
- അബാസാഹെബ് ധർമാജി ഷിൻഡെ
- ശ്രീറാം വിനായക് ഷിർസാത്
- ഹിതേൻ ഷാംറാവു വെനേഗവ്കർ
- ഫർഹാൻ പർവേസ് ദുബാഷ്
- രജ്നിഷ് രത്നാകർ വ്യാസ്
- രാജ് ദാമോദർ വാക്കോഡെ
കേന്ദ്ര സർക്കാരിന് വേണ്ടി സിബിഐ, എൻഐഎ, ഇഡി തുടങ്ങിയ പ്രമുഖ അന്വേഷണ ഏജൻസികൾക്കായി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവരാണ് പാട്ടീലും ഷിർസാതും. കൂടാതെ, മഹാരാഷ്ട്രയുടെ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറാണ് വെനേഗവ്കർ. ബോംബെ ബാർ അസോസിയേഷൻ സെക്രട്ടറിയായിരുന്ന ദുബാഷും പുതിയ ജഡ്ജിമാരുടെ കൂട്ടത്തിലുണ്ട്. നിയമിതനായ രാജ് ദാമോദർ വാക്കോഡെ നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായുടെ മരുമകനാണ് എന്നതും ശ്രദ്ധേയമാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











