11:11am 12 November 2026
NEWS
കേരളത്തിന് കേന്ദ്രസർക്കാർ 260.20 കോടി രൂപ അനുവദിച്ചു; ശമ്പളത്തിനും ഓഫീസ് ചെലവുകൾക്കും ഉപയോ​ഗിക്കാനാകില്ല
16/12/2025  06:29 AM IST
nila
കേരളത്തിന് കേന്ദ്രസർക്കാർ 260.20 കോടി രൂപ അനുവദിച്ചു; ശമ്പളത്തിനും ഓഫീസ് ചെലവുകൾക്കും ഉപയോ​ഗിക്കാനാകില്ല

ന്യൂഡൽഹി: കേരളത്തിന് കേന്ദ്രസർക്കാർ 260.20 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായാണ് ഇത്രയും പണം അനുവദിച്ചിരിക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരമുള്ള അൺടൈഡ് ഗ്രാന്റുകളുടെ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവാണ് സംസ്ഥാനത്തിന് കൈമാറിയത്.

ഈ തുക കേരളത്തിലെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് ലഭിക്കുക. ശമ്പളം, ഓഫീസ് ചെലവുകൾ തുടങ്ങിയ സ്ഥാപന ചെലവുകൾക്കായി ഗ്രാന്റ് ഉപയോഗിക്കാൻ അനുവദനീയമല്ലെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം വ്യക്തമാക്കി.

ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ ഉൾപ്പെട്ട 29 വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക വികസന ആവശ്യങ്ങൾക്കായി ഈ ഫണ്ട് വിനിയോഗിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img