06:45am 24 June 2026
NEWS
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.
23/06/2026  12:21 PM IST
ചെറുകര സണ്ണിലൂക്കോസ്
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസ്സാര തോൽവിയല്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.

 

പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും നേരിട്ടത് വലിയ തിരിച്ചടിയാണ്. 

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ തോൽവി പഠിക്കണം.

 ഉറച്ച് നിന്നവർ പോലും ഇടതുപക്ഷത്ത് നിന്ന് മാറി.

 പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പരിഹരിക്കാൻ ശ്രമം ഉണ്ടായില്ല.

 നേതാക്കളുടെയും പ്രവർത്തകരുടെയും ശൈലീമാറ്റം അനിവാര്യമാണ്.

 ഭാഷാശൈലിയും പെരുമാറ്റവും ജീവിത രീതിയും പരിശോധിക്കണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു.

 ‘ചിന്ത’യിലെ ലേഖനത്തിലാണ് കെ കെ ശൈലജയുടെ തുറന്നുപറച്ചിൽ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img