NEWS
കേന്ദ്ര ബജറ്റ് വെറും വാചക കസർത്ത് : മുഹമ്മദ് ഷിയാസ്
01/02/2025 06:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : രാഷ്ട്രീയമായി താത്പര്യമുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുത്തപ്പോൾ കേന്ദ്ര ബജറ്റിൽ കേരളം അടക്കമുള്ള സംസ്ഥാനത്തെ പൂർണമായും അവഗണിച്ചുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വ്യവസായ നഗരമായ കൊച്ചിക്ക് ബജറ്റിൽ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിച്ചില്ല. വെറും വാചക കസർത്ത് മാത്രമാണ് ധനമന്ത്രിയുടെ ബജറ്റിലുള്ളത്. കാർഷിക മേഖലയിലെ സബ്സിഡി കുറഞ്ഞതും തൊഴിലുറപ്പ് പദ്ധതിയുടെ തുക വര്ധിപ്പിക്കാതിരുന്നതും സാധാരണക്കാരെ ബാധിക്കും. വിപണിയിൽ പണം ഉറപ്പാക്കുന്ന പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ബജറ്റാണിതെന്നും ഷിയാസ് ആരോപിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











