
ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ സ്വദേശികൾക്ക് കുറഞ്ഞ നിരക്കിൽ ആട്ടിറച്ചി ലഭ്യമാക്കുന്നതിനുള്ള സബ്‌സിഡി പദ്ധതിയുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയവും നഗരസഭ മന്ത്രാലയവും. ഫെബ്രുവരി 8 മുതൽ ആരംഭിക്കുന്ന ഈ പദ്ധതി റമദാൻ മാസം അവസാനിക്കുന്നത് വരെ തുടരും.ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ സ്വദേശികൾക്ക് കുറഞ്ഞ നിരക്കിൽ ആട്ടിറച്ചി ലഭ്യമാക്കുന്നതിനുള്ള സബ്‌സിഡി പദ്ധതിയുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയവും നഗരസഭ മന്ത്രാലയവും. ഫെബ്രുവരി 8 മുതൽ ആരംഭിക്കുന്ന ഈ പദ്ധതി റമദാൻ മാസം അവസാനിക്കുന്നത് വരെ തുടരും. 50 ഖത്തർ റിയാലാണ്ആകെ സേവന നിരക്ക്.
ഇതിൽ 34 റിയാൽ ലോഡിങ് ഫീസായും 16 റിയാൽ അറക്കുന്നതിനും പാക്കിങ്ങിനുമുള്ള നിരക്കുമാണ്.നോർത്ത് (വടക്കൻ മേഖല),
അൽ ഖോർ,
ഉം സലാൽ,
അൽ ഷഹാനിയ,
അൽ വക്ര എന്നിവിടങ്ങളിലെ വിദാം' (Widam) കമ്പനിയുടെ കീഴിലുള്ള പ്രധാന അറവുശാലകൾ വഴി ആടുകളെ സ്വന്തമാക്കാം.
വിദാം കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും ആടുകളെ ബുക്ക് ചെയ്യാൻ സാധിക്കും.











